Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
പേരിൽ ഒന്ന് ചേർന്നവർ.. ഇത് അവരുടെ പ്രണയമാണ് 💕
..
...
......
..........
കലി കൊണ്ട പോലെ വയനാടൻ മല നിരകളിൽ മഴ അതിന്റെ തീഷ്ണത വീശിയെറിഞ്ഞു.....
മണിക്കൂറുകൾ നിർത്തതേയുള്ള ആ പെയ്തിൽ ഭൂമിയുടെ മൺ തട്ട് തണുത്തുറഞ്ഞു...
കൊഴുവള്ളിയുടെ എസ്റ്റേറ്റിലും ബംഗ്ലാവിലും അവസ്ഥ മറിച്ചായിരുന്നില്ല....
ആാാാാാാ ആഹ്ഹ്ഹ്ഹ്.......
സുഖ നിദ്രയിൽ ആണ്ടിരുന്ന അനീറ്റയുടെ ഉറക്കത്തെ ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കിയത് ആ അലർച്ച ആയിരുന്നു....
കട്ടിലിൽ നിന്നും ഞെട്ടി പിടഞ്ഞു അവൾ ചുറ്റും പരതി...
ആാാാാാ ഹഹാ.......
വീണ്ടും അതെ അലർച്ച.... ഹാളിൽ നിന്നും.....
പേടിച്ചരണ്ട മിഴികളും വിറയ്ക്കുന്ന ശരീരവുമായി അവൾ റൂമിന്റെ വാതിൽ തള്ളി തുറന്നു പുറത്തേക്കു പാഞ്ഞു....
കാലിൽ ആണി തറച്ച പോലെ അവൾ ആ കാഴ്ച കണ്ടു തരിച്ചു നിന്നു....
ഉറക്കത്തിൽ നിന്നും പേടിച്ചു ഓടി വന്നതിനാൽ അവൾക്കു ആദ്യ കാഴ്ചയിൽ ഒന്നും മനസിലായില്ല.....
ഹാളിലെ ഇരുട്ടിൽ ഒരാൾ ഇരിക്കുന്നുണ്ട്... ഹിരൺ ആണോ മനസ്സിലാവുന്നില്ല....
ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷെ ഭയം കാരണം അവളുടെ നാവു അനങ്ങിയില്ല.....
കോടമഞ്ഞിലും പെരു മഴയിലും തണുത്തുറഞ്ഞ അന്തരീക്ഷത്തിലും ആ ഇരുട്ടിൽ അവൾ വെട്ടി വിയർത്തു......
സോഫയിൽ ഇരുന്ന ആൾ കയ്യിൽ ഇരുന്ന ലൈറ്റർ കത്തിച്ചു....
ഹിരൺ......
അനീറ്റയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു....
അപ്പോളും അവളിൽ ഭയത്തിന്റെ ലാഞ്ചന നിഴലിച്ചു നിന്നു....
ഹിരണിന്റെ മുഖത്തു ക്രൂരമായ ഭാവം....അതോ തനിക്കു തോന്നുന്നതോ.... അനീറ്റയുടെ കണ്ണുകൾ മിഴിഞ്ഞു.....
അതെ ക്രൂരമായ ഭാവം മുഖത്തു ആരോടോ ഉള്ള പക.....
തനിക്കു മുന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് മനസിലാകാതെ അവൾ
💬 Comments
View all comments