0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 407

♥️അവിരാമം♥️

Aviramam | Author : Karnnan


💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ. ഇത് അവരുടെ പ്രണയമാണ്💕

...........തലയിലൂടെ ശരീരം മൊത്തം നനച്ചു താഴെക്കിറങ്ങിയ തണുത്തുറഞ്ഞ വെള്ളത്തിനുപോലും അവന്റെ ഉള്ളിൽ ആളി കത്തുന്ന ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞില്ല.നേരിപ്പൊടിനുള്ളിലെ കനല് പോലെ അത് അനുനിമിഷം പുകഞ്ഞെരിഞ്ഞു.

ശരീരത്തിന്റെ പല ഭാഗത്തും മുഖത്തും ഒക്കെയുണ്ടായ മുറിവിലും ചതവിലും ഒക്കെ വെള്ളം വീണിട്ടും അവനു നീറ്റലോ വേദനയോ തോന്നിയില്ല. മനസിന്റെ വേദനക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭം ആയിരുന്നു.

കണ്ണുകൾ അടച്ചു പിടിച്ചു അല്പം സമാധാനത്തിനായി അവൻ ഷവറിന് കീഴെ തന്നെ നിന്നു..

.... ഇല്ല കഴിയുന്നില്ല...

കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ മുഖത്ത് താൻ ഇന്ന് കണ്ട പരിഹാസ ചിരി. പരസ്പരം ഉണ്ടായ അടക്കം പറച്ചിൽ. ചിലരുടെ മുഖത്തു കണ്ട ദേഷ്യം. സമ പ്രായക്കാരായ പെൺകുട്ടികളുടെ മുഖത്തു കണ്ട വെറുപ്പ്‌.

കൂട്ടുകാരുടെ നിസ്സഹായ അവസ്ഥ.

അതിനേക്കാൾ ഏറെ തന്റെ എല്ലാമെല്ലാമായ അമ്മയുടെ മുഖത്തു കണ്ട തന്നെ കൊല്ലാനുള്ള ദേഷ്യം. സ്വന്തം മകന്റെ അവസ്ഥ കണ്മുന്നിൽ കണ്ട പെറ്റ വയറിന്റെ നൊമ്പരം. മറ്റുള്ളവരുടെ കുത്തു വാക്കിനും ആക്ഷേപത്തിനും മുന്നിൽ അപമാനിതയായി കരഞ്ഞു കൊണ്ടു തലകുനിച്ചു നിന്നു അവരുടെ ആജ്ഞകൾ അത് പോലെ അനുസരിക്കേണ്ടി വന്ന ഒരമ്മയുടെ ഗതികേട്.

തീക്കനൽ എരിയുന്ന നിറഞ്ഞൊഴുകുന്ന കണ്ണുമായി ഇന്ന് അമ്മ പറഞ്ഞ വാക്കുകൾ.

കൈ ചുരുട്ടി വാൾ ടൈലിൽ ശക്തിയിൽ ഇടിച്ചു അവൻ മനസ്സിൽ ഉടലെടുത്ത ദേഷ്യവും സങ്കടവും അടക്കാൻ ശ്രെമിച്ചു.

ബാത്ത് റൂമിന്റെ ചുവരുകൾക്കുള്ളിൽ അവന്റെ അലർച്ച ഞെരിഞ്ഞടങ്ങി.

കൈ വിരലിൽ ചതവ് ഉണ്ടായതു അല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. മനസിനെ നിയന്ദ്രിക്കാൻ കഴിയുന്നില്ല....

അമ്മ പറഞ്ഞ വാക്ക്

.... നിന്നെ പോലെ അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാപാപിയെ ആണല്ലോ ഞാൻ പെറ്റു വളർത്തിയത്......

കൂരമ്പ് പോലെ അത് മനസ്സിൽ തറഞ്ഞു കയറിയിരിക്കുന്നു. വീണ്ടും വീണ്ടും അതെ അലർച്ച തന്റെ ചെവിയിൽ അലയടിക്കുന്നു.

കണ്ണിനു മുന്നിൽ ഇപ്പോളും ആ രംഗം മായാതെ നിക്കുന്നു.

അലറി കരഞ്ഞു കൊണ്ടു

💬 Comments

View all comments