Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]
പൊളിയുന്ന വേദന...
താൻ ഇനി മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും അമ്മയുടെ മുഖത്തു തനിക്കു ഇനി നോക്കാൻ കഴിയുമോ.. അമ്മ പഴയ പോലെ ഇനി തന്നെ സ്നേഹിക്കുമോ...
ചിന്തകൾ കാട് കയറിയപ്പോൾ അവനു ഭ്രാന്തു പിടിക്കും പോലെ തോന്നി.
കസ്സേരയുടെ മുന്നിലിരുന്ന ടേബിളിൽ നിന്നും അവൻ ഫോൺ എടുത്തു സമയം നോക്കി 12.35...
കോൺടാക്ട് സേർച്ച് ചെയ്തു
ഇച്ചേയി....
അവൻ കാൾ ചെയ്തു
ആദ്യത്തേത് റിങ് ഔട്ട് ആയി
വാശിയുടെയും ദേഷ്യത്തോടെയും അവൻ വീണ്ടും വിളിച്ചു...
ഇത്തവണ അങ്ങേ തലയ്ക്കൽ കാൾ കണക്ട് ആയി..
പരസ്പരം രണ്ടു വശവും നിശബ്ദം..
2 മിനിറ്റോളം കഴിഞ്ഞതും ദേഷ്യം അടക്കി നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടു അവൻ പതിയെ വിളിച്ചു.
ഇച്ചേയി......
മമ്.എന്ത് വേണം.....
അത്.. ഞാൻ.. എനിക്ക് ഇച്ചേയിയോട് ഒന്ന് സംസാരിക്കണം...
എനിക്ക് ഒന്നും കേൾക്കണ്ട എങ്കിലോ...
ഇച്ചേയി പ്ലീസ്.... എനിക്ക് പറയാനുള്ളത് ഒന്ന്...
എന്താ നിനക്ക് പറയാനുള്ളത്.. നിനക്ക് ഒരു തെറ്റ് പറ്റി പോയെന്നോ... അതോ നീ അറിഞ്ഞു കൊണ്ടു ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയെന്നോ....
ഇച്ചേയി പ്ലീസ്....
വേണ്ട.... അല്ല ഇനി ഇപ്പൊ എന്താ നിനക്ക് ഇത്ര പറയാൻ ഉള്ളത്. അല്ലെങ്കിലും അതൊക്കെ പറയാനും മാത്രം ഞാൻ നിന്റെ ആരാ....
ഇച്ചേയി......
വേണ്ട ഹിരാ....നീ കൂടുതൽ ന്യായീകരിക്കാൻ നിക്കണ്ട... അപ്പച്ചൻ വിളിച്ചു നിന്റെ കല്യാണം ഇന്ന് കഴിഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എന്നോട് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു പോയി. പക്ഷെ അതുണ്ടായ സാഹചര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട്
💬 Comments
View all comments