Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]
ചതവ് ഉണ്ടായതു അല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. മനസിനെ നിയന്ദ്രിക്കാൻ കഴിയുന്നില്ല....
അമ്മ പറഞ്ഞ വാക്ക്
.... നിന്നെ പോലെ അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാപാപിയെ ആണല്ലോ ഞാൻ പെറ്റു വളർത്തിയത്......
കൂരമ്പ് പോലെ അത് മനസ്സിൽ തറഞ്ഞു കയറിയിരിക്കുന്നു. വീണ്ടും വീണ്ടും അതെ അലർച്ച തന്റെ ചെവിയിൽ അലയടിക്കുന്നു.
കണ്ണിനു മുന്നിൽ ഇപ്പോളും ആ രംഗം മായാതെ നിക്കുന്നു.
അലറി കരഞ്ഞു കൊണ്ടു ആൾക്കൂട്ടത്തിന് മുന്നിലിട്ട് തന്റെ ഇരു കരണവും മാറി മാറി തല്ലുന്ന അമ്മ.
ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഇത്രയും കാലം തന്നെ വേദനിപ്പിച്ചിട്ടില്ല.
ആ അമ്മയാണ് ഇന്ന് തന്നോട് പറഞ്ഞത് നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ എനിക്ക് ഭയം ആണെന്ന്.....
തലവഴി താഴേക്കു പതിച്ച വെള്ളത്തോടൊപ്പം അവന്റെ ചുടു കണ്ണീരും ഇടകലർന്നോഴുകി.
ബാത്ത് റൂമിൽ നിന്നും നനഞ്ഞ ഡ്രസ്സ് ഇട്ടു കൊണ്ടു തന്നെ അവൻ റൂമിലേക്ക് വന്നു.
കട്ടിലിൽ തനിക്കു പുറം തിരിഞ്ഞു കിടന്നു ഉറങ്ങുന്നു അവൾ. തന്റെ ജീവിതം ഇരുട്ടിലാക്കിയവൾ. ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നിമിഷം വരെ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമായിരുന്ന ഒരേ ഒരാൾ. പക്ഷെ അവളുടെ മൗനം....അതെന്തിനായിരുന്നു... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത് എന്തിനു വേണ്ടി... എന്നെ അറിയില്ല.. എന്നെ കണ്ടിട്ടില്ല.. ഞാനുമായി ഒരു ബന്ധവുമില്ല എന്ന് അവൾക്കെങ്കിലും പറയാമായിരുന്നു...
ശവം.....
പിറു പിറുത്തുകൊണ്ട് അവൻ ബാൽകണിയിലെ ചൂരൽ കസ്സേരയിൽ ചെന്നിരുന്നു.
തല വെട്ടി
💬 Comments
View all comments