0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 1.3K

അവൻ കരഞ്ഞു കൊണ്ടായിരുന്നു

നിങ്ങളെ രണ്ടു പേരെയും ഞാൻ എന്റെ സ്വന്തം ആയിട്ടല്ലേ കണ്ടിട്ടുള്ളത്. എന്നിട്ടും പപ്പ  എനിക്ക് പറയാനുള്ളത് പോലും കേൾക്കാതെ എന്നെ കുറ്റപ്പെടുത്തിയില്ലേ. റിൻസി മാത്രമല്ല അമ്മച്ചി കൂടി ആ വീട്ടില് ഉള്ളതാണെന്ന് കൂടി പറഞ്ഞപ്പോ...

പിന്നെ ഒന്നും പറയാൻ അവനു കഴിഞ്ഞില്ല...

എങ്ങലടിച്ചു അവൻ നിർത്താതെ കരഞ്ഞു..

മോനൂട്ട നീ ഇങ്ങനെ കരയല്ലേ.. ഇച്ചേയ് ഇപ്പൊ എന്താ ചെയ്യണ്ടത്.....

എനിക്ക് ഇപ്പൊ ഇച്ചേയിയെ കാണണം ഞാൻ.. ഞാൻ അങ്ങോട്ട്‌ വരുവാ.......

വേണ്ട. വേണ്ട.. ഈ അവസ്ഥയിൽ നീ ഇങ്ങോട്ട് വരണ്ട. ഞാൻ അങ്ങോട്ട്‌ വരാം.....

ഒരു അര മണിക്കൂർ കഴിഞ്ഞതും ബിൻസിയുടെ കാർ ഇടറോഡിലൂടെ വരുന്നത് കണ്ട ഹിരൺ സ്റ്റെയർ ചാടി ഇറങ്ങി ഓടി. ഹാളിൽ എത്തിയ അവൻ പെട്ടെന്ന് ഒന്ന് നിന്നു. താൻ അടുത്തെത്തിയത് അറിഞ്ഞിട്ടും അമ്മ കണ്ട ഭാവം പോലും കാണിക്കാതിരുന്നത് അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു.അമ്മയിരുന്ന സോഫ്ഫയിലേക്ക് ഫോൺ ഇട്ടു കൊടുത്തു അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. ബിൻസി അപ്പോളേക്കും എത്തിയിരുന്നു. കാറിൽ ഇരുന്നു തന്നെ അവൾ ഹാളിലിരിക്കുന്ന അമ്മയുടെ ഭാവം അറിഞ്ഞത് കൊണ്ടാവാം ഹിരണിനോട് കാറിലിരിക്കാൻ പറഞ്ഞു അവൾ അകത്തേക്ക് കയറി.

സോഫ്ഫയിൽ സരസ്വതി അമ്മയുടെ അടുത്ത് ഇരുന്നു കൊണ്ടു അമ്മയുടെ തോളിൽ ബിൻസി കൈ വച്ചു.

അമ്മേ.....

കലങ്ങി മറിഞ്ഞ കണ്ണ് തുറന്നു അലറി കരഞ്ഞു കൊണ്ടു അവർ ബിൻസിയെ കെട്ടിപിടിച്ചു നിലവിളിച്ചു.

കാറിനുള്ളിലിരുന്ന ഹിരൺ കണ്ടു മനസിലെ സങ്കടങ്ങളും വേദനകളും എല്ലാം ബിൻസിയുടെ മുന്നിൽ ഇറക്കി വച്ചു പൊട്ടി കരയുന്ന അമ്മയെ.

അച്ഛന്റെ മരണ

💬 Comments

View all comments