0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 1.3K

സമയത്തു മാത്രവേ അമ്മ ഇങ്ങനെ കരഞ്ഞു താൻ കണ്ടിട്ടുള്ളു. ഇപ്പൊ താൻ കാരണവും ആ മനസ് മുറിഞ്ഞു.

കണ്ണിന് മുന്നിൽ നിന്നും കാഴ്ച മറയ്ക്കനായി അവൻ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞു.

കാറിനുള്ളിലെ എ സി യിലും അവന്റെ ശരീരം വിയർത്തൊഴുകി.

എന്റെ കുഞ്ഞിനെ ഞാൻ ഇന്ന് ഒരുപാട് തല്ലി മോളെ.....

അമ്മേ അത് വിട് കഴിഞ്ഞത് കഴിഞ്ഞു.....

അവൻ.. അങ്ങനൊക്കെ ചെയ്തു എന്ന് എല്ലാവരും കൂടി പറഞ്ഞപ്പോ......

സാരവില്ല... അമ്മയല്ലേ തല്ലിയത്. തെറ്റ് ചെയ്തിട്ടല്ലേ. അവനു മനസിലാവും......

എല്ലാവരും പറയുന്നത് ഞാൻ വിശ്വസിച്ചു. പക്ഷെ അവനു പറയാനുള്ളത് മാത്രം കേട്ടില്ല..ഞാൻ ഇന്ന് അവനെ കണ്ട സാഹചര്യവും അവിടെ നിന്നും അറിഞ്ഞ കാര്യങ്ങളും ഒക്കെ വച്ചു അവനു പറയാനുള്ളത് ഒന്നും കേൾക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു.....

എനിക്ക് മനസിലാവും അമ്മേ... ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ സംഭവിക്കാനുള്ളത് സംഭവിച്ചു.....

മോള് ഒന്ന് അവനോടു സംസാരിക്കുവോ .ആരോടും ഒന്നും പറയാനാവാതെ ആരും ഒന്നും കേൾക്കാനില്ലാതെ വിങ്ങി പൊട്ടുവാ എന്റെ കുഞ്ഞ്......

അമ്മ വിഷമിക്കണ്ട.. ഞാൻ വന്നില്ലേ ഞാൻ സംസാരിച്ചോളാം... എന്നോട് എന്തായാലും അവൻ സത്യം മാത്രേ പറയൂ......

മമ്....

ആ കുട്ടി ഉറങ്ങിയോ എവിടാ അത്....

അവന്റെ മുറിയിൽ ഉണ്ട്.. ഉറങ്ങി കാണില്ല.. അതിനു ഇന്ന് ഉറങ്ങാൻ കഴിയുവോ മോളെ... എന്റെ മോൻ അങ്ങനത്തെ ചതി അല്ലെ അതിനോട് ചെയ്തത്....

അമ്മ വീണ്ടും കരയാൻ തുടങ്ങി...

ഇതിനിടയിൽ അടുക്കള വാതിൽ വഴി ആൻസി അവിടേക്കു വന്നു.

നീ എന്ന പെണ്ണെ ഈ നേരം കെട്ട നേരത്തു.. എങ്ങനാ വന്നേ......

     

💬 Comments

View all comments