0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 1.3K
  1. ഇച്ചായന്റെ കാർ ഉണ്ടായിരുന്നു. അത് എടുത്തോണ്ട് പോന്നു....പപ്പ എന്തിയെ ഉറങ്ങിയോ....


ഉറങ്ങിയില്ല... ഉറങ്ങാൻ പറ്റുന്നില്ലന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട്. ദേഷ്യം വന്നപ്പോ മോനൂട്ടനോട് എന്തോ പറഞ്ഞു പോയെന്നും പറഞ്ഞു സങ്കടത്തിൽ ആണ്......

എന്തോ ഒന്നുവല്ല... പറഞ്ഞത് കുറച്ചു കടന്നു പോയി അതാ ഉറക്കം വരാത്തത്......

ബിൻസി പറഞ്ഞു നിർത്തി.

നിങ്ങള് ആ കുട്ടിയുടെ അടുത്തേക്ക് ചെല്ല് ഞാൻ അവന്റെ കൂടെ കാണും.......

അതും പറഞ്ഞു ബിൻസി പുറത്തേക്കു ഇറങ്ങി. അമ്മമാർ മുകളിലേക്കും.

മുകളിലെത്തിയ സരസ്വതി കട്ടിലിന്റെ സൈഡിൽ ഇരുന്നു. ബെഡിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്ന നിരഞ്ജന ചാടി എഴുനേറ്റു ചുറ്റും നോക്കി.

അമ്മയാ മോളെ... പേടിക്കണ്ട.....

കരഞ്ഞു വാടി തളർന്ന മുഖവുമായി നിരഞ്ജന സരസ്വതി അമ്മയുടെയും ആൻസി അമ്മച്ചിയുടെയും

മുഖത്തേയ്ക്ക് മാറി മാറി നോക്കി വിതുമ്പി.

പൊറുക്കാൻ പറ്റാത്ത തെറ്റാ എന്റെ മോൻ മോളോട് ചെയ്തതെന്ന് അമ്മയ്ക്കറിയാം. അവനു വേണ്ടി അമ്മ മോളോട് മാപ്പ് ചോദിക്കുവാ....

നിരഞ്ജനയുടെ കാലുകളിൽ പിടിച്ചു കരഞ്ഞ സരസ്വതി അമ്മയെ വാരി പുണർന്നുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവൾക്കും അതായിരുന്നു ആവശ്യം ചേർത്ത് പിടിച്ചു കരയാൻ ഒരാളെ..

കാറുമെടുത്തു ബിൻസി പുറത്തേക്കു ഇറങ്ങി. കുറച്ചു ദൂരം ഓടിച്ചു അവൾ ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് കയറ്റി നിർത്തി.

ഡോർ തുറന്നു പുറത്തിറങ്ങി അവൾ ഹിരൺ വരാൻ കാത്തുനിന്നു.

ഇച്ചിയമ്മേ.......

പുറം തിരിഞ്ഞു നിന്ന ബിൻസിയെ വട്ടം പിടിച്ചു കൊണ്ടു അവൻ വാവിട്ടു നിലവിളിച്ചു.

ജീവിതത്തിൽ രണ്ടു തവണ മാത്രം ആണ് അവൻ അമ്മ എന്ന് ചേർത്ത് തന്നെ വിളിച്ചിട്ടുള്ളത്. അവന്റെ അച്ഛൻ മരിച്ച സമയത്തു. പിന്നെ കെട്ടു

💬 Comments

View all comments