0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 1.3K

കഴിഞ്ഞു പള്ളിയിൽ നിന്നും സിബിച്ചായന്റെ കയ്യും പിടിച്ചു ഇറങ്ങിയപ്പോൾ. അന്ന് പള്ളിയിൽ കൂടിയ എല്ലാവരെയും കരയിപ്പിച്ചത് മോനുട്ടന്റെ ഇതേ പിടുത്തവും കരച്ചിലും ഇച്ചിയമ്മേ എന്നുള്ള വിളിയും.മനസ് നീറുന്നുണ്ടാവും

ബിൻസി തിരിഞ്ഞു അവനെ ചേർത്ത് പിടിച്ചു.

ഏറെ നേരം കരഞ്ഞ ഹിരൺ കരച്ചിൽ ഒരു വിധം അടക്കി അവളിൽ നിന്നും വിട്ടു മാറി.

കാറിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തു ബിൻസി അവനു കൊടുത്തു.

വെള്ളം എടുത്തു മുഖം കഴുകി ബാക്കി വെള്ളം അവൻ തലയിലൂടെ ഒഴിച്ച് തല നനച്ചു.

ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ബെഞ്ചിൽ ബിൻസി ഇരുന്നു. അവൾക്കടുത്തായി ഹിരണും. പതിവിന് വിപരീതമായി അവൻ അകലം പാലിച്ചിരുന്നത് ബിൻസിയും ശ്രദ്ധിച്ചു.

ബിൻസിയുടെ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞു കൊണ്ടു ഹിരൺ പറഞ്ഞു.

ഇന്ന് അമ്മ എന്നോട് പറഞ്ഞു എന്റെ കൂടെ ഒരു വീട്ടിൽ കഴിയാൻ ഭയം ആണെന്ന്.പപ്പ പറഞ്ഞത് റിൻസിക്കൂ ചീത്ത പേര് ആവും എന്നും അമ്മച്ചിയും ആ വീട്ടിൽ ഉള്ളതാണെന്നുവാണ്. ഇനി ഇച്ചേയി കൂടി അങ്ങനെ എന്തേലും പറഞ്ഞാൽ....

ബിൻസി മറുപടി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.

ഒരു കള്ളം നൂറു പേര് നൂറു വട്ടം പറഞ്ഞാൽ സത്യം ആകും എന്ന് പറയുന്നത് എത്ര ശെരിയ അല്ലെ. അത് കൊണ്ടല്ലേ ഈ പ്രശ്നം ഒക്കെ ഉണ്ടായപ്പോ എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാൻ ആരും തയ്യാറാകാതിരുന്നത്....

ഇച്ചേയി പോലും പറഞ്ഞില്ലേ ഞാൻ നിന്റെ ആരാ എന്ന്.....

മൗനം വെടിഞ്ഞു ബിൻസി സംസാരിച്ചു. അല്ല അവൾ അലറി.

ശെരിയ... ഞാൻ പറഞ്ഞു നിന്റെ ആരാ ഞാൻ

💬 Comments

View all comments