Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]
എന്ന് ചോദിച്ചു.. നീ നിന്റെ മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞല്ലോ. നിന്നെ പറ്റി ഇങ്ങനൊക്കെ കേട്ടപ്പോ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് നിനക്ക് അറിയാവോ. നിന്നെ നിന്റെ അമ്മ പ്രസവിച്ചു എന്ന് മാത്രേ ഉള്ളു. നിന്നെ കൊണ്ടു നടന്നതും വളർത്തിയത് ഒക്കെ ഞാനാ.അപ്പൊ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറഞ്ഞാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല.അപ്പൊ പിന്നെ ഇന്ന് കേട്ടത് പോലൊക്കെ നിന്നെ കുറിച്ച് കേട്ടാലുള്ള എന്റെ മനസ് എന്താന്ന് നിനക്ക് ഞാൻ പറഞ്ഞു തരണോ. അത് നിന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. മറ്റാരേക്കാളും എനിക്ക് നിന്നോട് ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ടാണ്. എന്റെ മോള് എന്നെ അമ്മേ എന്ന് വിളിക്കുന്നതിന് മുന്നെ അങ്ങനെ വിളിച്ചത് നീയാ. എന്നിട്ട് അവൻ ഇപ്പൊ എന്നോട് അകലം പാലിക്കുന്നു.....
അതും പറഞ്ഞു ബിൻസി ദേഷ്യത്തിൽ മുഖം തിരിച്ചു.
അവളിൽ നിന്നും അകലം പാലിച്ചതിനാലാണ് ഈ പിണക്കം. അതറിഞ്ഞ ഹിരൺ അവളിലേക്ക് ചേർന്നിരുന്ന് വട്ടം കെട്ടിപിടിച്ചു അവളിലേക്ക് ചാഞ്ഞു.
അവന്റെ തലയിൽ തഴുകി കൊണ്ടു അവളും ഇരുന്നു.
ഇച്ചേയ്....
മമ്...
ഇച്ചെയ്ക്ക് തോന്നുന്നുണ്ടോ മോനൂട്ടൻ അങ്ങനൊക്കെ ചെയ്യും എന്ന്... തെറ്റും ശെരിയും ഒക്കെ പറഞ്ഞു തന്നു എന്നെ വളർത്തിയത് ഇച്ചേയി അല്ലെ.....
പിന്നെ എങ്ങനാ മോനൂട്ട നീ ഇതില് പോയി പെട്ടത്....
എനിക്ക് ഇപ്പോളും അത് അറിയില്ല....
വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിക്കുന്നോടാ എന്ന് ചോദിച്ചായിരുന്നു അടി തുടങ്ങിയത്.....
പിന്നെ പറഞ്ഞത് പെണ്ണ് വിളിച്ചു കയറ്റിയതാണ് എന്ന്. പ്രേമം ആണത്രേ. പിന്നെ ഓരോ ആൾക്കാരും ഓരോ കഥ പറഞ്ഞായിരുന്നു അടി.4 വർഷം
💬 Comments
View all comments