Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]
ഉടനെ ഞാൻ അവളുടെ പുറത്ത് ചാടി കയറി ഇരുന്ന് അവളുടെ കൈകൾ രണ്ടും പിറകിലേക്ക് ലോക്ക് ചെയ്ത് പിടിച്ചു. അവളവിടെ കിടന്ന് പിടയ്ക്കാൻ തുടങ്ങി.
" കിടന്നു പിടയ്ക്കാതെടി... നീ ആരെണെന്നാ നിന്റെ വിചാരം... ഇനിയുമെന്റെ ക്ഷമയെ നീ പരീ പരീക്ഷിച്ചാലുണ്ടല്ലോ കൊന്ന് കുഴിച്ച് മൂടും ഞാൻ... "
അതും പറഞ്ഞു ഞാൻ അവളുടെ ദേഹത്ത് നിന്ന് മാറി. അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ചുവന്നു കലങ്ങിയ കണ്ണുകളോടെ എന്നെ തറപ്പിച്ച് നോക്കി..
" നിനക്ക് ഞാൻ ആരാണെന്ന് കാണിച്ചു തരാമെടാ... "
"പോടി...."
സലീം കുമാറിനെ പോലെ അതും പറഞ്ഞു ഞാൻ വീണ്ടും കട്ടിലിൽ കിടന്നു. അവൾ ചവിട്ടി കുലുക്കി അവളുടെ റൂമിലേക്ക് പോയി റൂമിന്റെ വാതിൽ ശക്തിയായി അടച്ചു.
അവൾ പോയ ശേഷം മൊബൈലിൽ ഒരു പഴയ മൂവി പ്ലേ ചെയ്ത് ഞാൻ അത് അവിടെ കിടന്നു കണ്ടു.
വൈകുന്നേരമായപ്പോൾ അശ്വിൻ റൂമിലേക്ക് വന്നു. എനിക്ക് ഒരു ഹായ് തന്ന് അവളുടെ റൂമിന്റെ വാതിൽ പോയി മുട്ടി. തുറക്കുന്നില്ല എന്ന് കണ്ടപ്പോൾ അവളുടെ ഫോണിലേക്ക് അവൻ കാൾ ചെയ്തു. അല്പ സമയം കഴിഞ്ഞു അവൾ വാതിൽ തുറന്നു. അവൻ അകത്തു കയറിയപ്പോൾ അവൾ വാതിൽ ചേർത്തടച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ ബെഡ്‌റൂം തുറന്നു അശ്വിൻ പുറത്ത് വന്നു. ചേച്ചി ഒരു ബ്ലാക്ക് കളർ ജീൻസും വൈറ്റ് കളർ ഷർട്ട് ഇൻ ചെയ്ത് അത്യാവശ്യം മേക്കപ്പൊക്കെ ചെയ്ത് അല്പ സമയം കഴിഞ്ഞു പുറത്ത് വന്നു.
" പ്രവീൺ... ഞങ്ങൾ ഒന്ന് പുറത്ത് പോയി വരാം... വരുമ്പോൾ
💬 Comments
View all comments