0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 584

അതും ആലോചിച്ച് ചിരിച്ചു ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു...

" ഡോ... താൻ എഴുന്നേൽക്കുന്നുണ്ടോ... അതോ ഇവിടെ തന്നെ കിടക്കാൻ പോവാണോ...? "

ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ഞാൻ കാണുന്നത് ആ പിശാശ് എന്നെ പിടിച്ച് കുലുക്കുന്നതാണ്... ഞാൻ വേഗം എഴുന്നേറ്റ് ബെർത്തിൽ നിന്നും താഴെ ഇറങ്ങി അവിടെയുള്ള സീറ്റിൽ ഇരുന്നു. എനിക്ക് എതിർവശത്തായി അവളും ഇരുന്ന് മൊബൈലിൽ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു...

ഞാൻ എന്റെ ബാഗ് എടുത്ത് മടിയിൽ വച്ചു. ഞാൻ ആദ്യമയാണ് ബാംഗ്ലൂരിലേക്ക് വരുന്നത്. മുൻപ് കൂട്ടുകാരുടെ കൂടെ വരാൻ പ്ലാനിട്ടിരുന്നെങ്കിലും അവസാനം അത് ചീറ്റി പോയി. കുറച്ച് കൂടി ഓടിയ ശേഷം ട്രെയിൻ അതിന്റെ അവസാന സ്റ്റോപ്പിൽ നിർത്തി...

ഇന്ദുവേച്ചി അവളുടെ ട്രോളി ബാഗും ഹാൻഡ് ബാഗും എടുത്ത്

" വരുന്നുണ്ടെങ്കിൽ വാ... "

എന്ന് പറഞ്ഞു മുന്നോട്ട് നടന്നു. ഞാനും ചേച്ചിയുടെ കൂടെ എന്റെ ബാഗും തോളിലിട്ട് നടന്നു. നടക്കുന്നതിനിടയിൽ ഞങ്ങൾ ksr റെയിൽ വേ സ്റ്റേഷനിൽ എത്തിയെന്നു ചേച്ചി ആർക്കോ ഫോണിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു..

കുറച്ചു കൂടി നടന്നപ്പോൾ ഒരു ചുള്ളൻ ചെക്കൻ ഞങ്ങൾക്കെതിരെ നടന്നു വന്നു. അവന്റെ വേഷം ബ്ലാക്ക് ജീൻസും ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടുമാണ്. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. അവന്റെ മുടി ഷൈൻ നിഗത്തിന്റെ പോലെ ന്യുഡിൽസ് ഹെയർ ആയിരുന്നു.

അവൻ നേരെ ഞങ്ങളുടെ അടുത്ത് വന്ന് ഇന്ദു ചേച്ചിയെ കെട്ടിപ്പിടിച്ചു..

" ഹായ്.. ബ്യൂട്ടി... എത്ര കാലമായെടോ കണ്ടിട്ട്.. ഇപ്പഴെങ്കിലും നമ്മളെയൊക്കെ ഒന്ന് ഓർത്തല്ലോ... "

"പിന്നേ... നിന്നെ മറക്കാനോ... നീ എന്റെ

💬 Comments

View all comments