Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]
ചുള്ളനല്ലേ.."
അതും പറഞ്ഞു ചേച്ചി അവനെ വീണ്ടും കെട്ടി പിടിച്ചു. ഞാൻ നോക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൻ ചേച്ചിയെ ദേഹത്തു നിന്ന് അടർത്തി മാറ്റി എന്നെ നോക്കി ചോദിച്ചു...
" ഇതാരാ.... "
ചേച്ചി അവന്റെ ദേഹത്ത് നിന്ന് മാറി എന്നെ നോക്കി ചിറി കോട്ടികൊണ്ട് പറഞ്ഞു..
" ഓ.. അത് രാജേട്ടന്റെ ഏർപ്പാടാണ്.. എന്റെ ബോഡി ഗാർഡ്... പെണ്ണുങ്ങളെ പിന്നാലെ മണപ്പിച്ച് നടക്കലാ ഇവന്റെ പ്രധാന ഹോബി... "
ചേച്ചി അത് പറഞ്ഞു രണ്ടാളും ആർത്തു ചിരിച്ചു.. ഞാൻ ഉള്ളിൽ വന്ന ദേഷ്യം മുഴുവൻ അടക്കിപ്പിടിച്ച് അവളെ രൂക്ഷമായൊന്ന് നോക്കി... എന്റെ നോട്ടം കണ്ടതും അവൾക്ക് വീണ്ടും കലി കയറി എന്റെ നേരെ തിരിഞ്ഞു...
" നീയെന്താടാ നോക്കി പേടിപ്പിക്കുന്നെ... വല്ല ഷോയും ഇറക്കിയാൽ നീ ജീവനും കൊണ്ട് ഇവിടുന്ന് പോവില്ല.. കാണണോ നിനക്ക്... കാണണോ...? "
അതും പറഞ്ഞു ചേച്ചി എന്നെ തള്ളി തള്ളി വന്നതും അവളുടെ ആ ഫ്രണ്ട് അവളെ പിടിച്ചു തടഞ്ഞു കൊണ്ട് പറഞ്ഞു..
" ഹേയ്... ഇന്ദു.. കൂൾ.. കൊച്ചു പയ്യനല്ലേ അവൻ.. വിട്ടേക്ക്... ഇവിടെ വെച്ച് ഒരു സീനുണ്ടയാൽ ആളുകൾ ശ്രദ്ധിക്കും... നീ വാ... എടാ നീയും വാ... "
അവൻ അതും പറഞ്ഞു അവളുടെ കയ്യിൽ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. എന്റെ ബാഗ് എടുത്ത് അവരെ അനുഗമിച്ചു...
സ്റ്റേഷന് പുറത്തെത്തിയ ശേഷം പുള്ളിയുടെ കാറിനടുത്തേയ്ക്ക് ഞങ്ങൾ നടന്നു. അവർ രണ്ട് പേരും അപ്പോഴും കൈ കോർത്തു പിടിച്ചാണ് നടന്നിരുന്നത്. കല്യാണത്തിന്
💬 Comments
View all comments