Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
നേരം പെട്ടെന്ന് ചേച്ചി എന്നെ തിരിച്ച് വിളിച്ചു.
ഞാൻ : " ഹലോ... ചേച്ചി... "
കൃഷ്ണേച്ചി : " ആ.. ഹലോ.. "
ഞാൻ : "ചേച്ചി എന്ത്യേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ..?"
കൃഷ്ണേച്ചി : " അത്.. ഞാൻ.. കിച്ചണിലായിരുന്നു.. "
ഞാൻ : "പിന്നീട് വീണ്ടും വിളിച്ചപ്പോൾ നമ്പർ ബിസി എന്നും കാണിച്ചു.. ആരായിരുന്നു അത് വിളിച്ചത്..? "
കൃഷ്ണേച്ചി : " നീ.. ഇപ്പൊ എന്തിനാ വിളിച്ചേ... എനിക്ക് ആരൊക്കെ വിളിക്കുന്നുണ്ട് എന്ന കണക്കെടുക്കാനാണോ...? "
ചേച്ചി എടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെയായി..
ഞാൻ : " അതല്ല... ഞാൻ വെറുതെ.... "
കൃഷ്ണേച്ചി : " വിശേഷിച്ചെന്തെങ്കിലും പറയാനുണ്ടോ... എനിക്ക് കിച്ചണിൽ ഒരു നൂറു കൂട്ടം പണിയുണ്ട്.... "
ഞാൻ : " ഇല്ല... ചേച്ചി വെച്ചോ.... "
ഞാൻ അത് പറഞ്ഞതും ചേച്ചി ഫോൺ കട്ടാക്കി. ചേച്ചിയുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റം എന്നെ തീർത്തും നിരാശനാക്കി.
എന്നാലും ചേച്ചി എന്തിനായിരിക്കും എന്നോട് ഇപ്പൊ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവുക.. ഞങ്ങൾ തമ്മിൽ ഉണ്ടായത് ഇനി ബാലേട്ടനെങ്ങാനും അറിഞ്ഞു കാണുമോ.. ഏയ് അതുണ്ടാവാൻ സാധ്യതയില്ല..
അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ചേച്ചി എന്നോട് പറയണ്ടതല്ലേ.. ഇന്ദുവേച്ചിയിൽ നിന്ന് ആ വീഡിയോ എങ്ങനെയെങ്കിലും ഡിലീറ്റ് ചെയ്യിക്കാൻ കൂടിയല്ലേ താൻ ഇങ്ങോട്ട് വന്നത്.
അത് ചേച്ചിക്കും അറിയാവുന്ന കാര്യമാണ്.. അങ്ങനെയുള്ള ഈ അവസരത്തിൽ ചേച്ചി ഇപ്പൊ എന്തായിരിക്കും ഇങ്ങനെ പെരുമാറാൻ കാരണം..
അതും ആലോചിച്ചു ഞാൻ താഴെ റൂമിലേക്ക് തിരിച്ച് പോകാൻ തുനിഞ്ഞതും
💬 Comments
View all comments