Chapter Title : അഴകാന രാക്ഷസി....[മനൂപ് ഐദേവ്]
എന്നോട് ഡിഗ്രി ഡിസ്റ്റൻസ് ആയി പഠിക്കാനും പറഞ്ഞു. വീട്ടിൽ ഒറ്റയ്ക്ക് നിർത്തിയാൽ ഭക്ഷത്തിനും മറ്റും ബുദ്ധിമുട്ടാവും എന്ന് മനസ്സിലാക്കി അമ്മ എന്നോട് അമ്മ വീട്ടിൽ നിൽക്കാൻ പറഞ്ഞു. ഞാനും അത് അനുസരിച്ചു.
അമ്മയ്ക്ക് താഴെ രണ്ട് അനിയന്മാരായിരുന്നു ഉണ്ടായിരുന്നത്. ബാലൻ മാമനും രാജൻ മാമനും. മുത്തശ്ശിയും മുത്തശ്ശനും നേരത്തെ മരിച്ചു പോയിരുന്നു. ബാലൻ മാമനും ഭാര്യ കൃഷ്ണേച്ചിയും രണ്ട് കുട്ടികളുമായി തറവാട്ടിൽ നിന്ന് കിട്ടിയ ഓഹരി ഭാഗത്തിൽ വീട് വെച്ച് അവിടെയായിരുന്നു താമസം. കൂടെ ടൗണിൽ ഒരു ചെറിയ ടെക്സ്റ്റയിൽസ് ഷോപ്പുമുണ്ട്.
രാജൻ മാമനും മാമിയുമാണ് തറവാട്ടിലുള്ളത്. അവർക്ക് കുട്ടികളൊന്നുമില്ല. അവരുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയിരുന്നു. മാമൻ ജോലി ചെയ്യുന്നത് അച്ഛന്റെ വിദേശത്തുള്ള കടയിൽ തന്നെ ആയിരുന്നു.
അത് കൊണ്ട് മാമി അധികവും നിന്നിരുന്നത് മാമിയുടെ വീട്ടിലും. മാമിയുടെ പേര് പറഞ്ഞില്ലല്ലോ നന്ദിനി. ഞാൻ തറവാട്ടിലാണ് നിക്കുന്നത് എന്ന് കേട്ടപ്പോൾ മാമിക്ക് അല്പം നീരസം ഉണ്ടായിരുന്നു. കാരണം സ്വന്തം വീട്ടിൽ നിന്ന് വന്ന് ഭർത്താവിന്റെ വീട്ടിൽ നിക്കാൻ ഏതൊരു പെണ്ണിനും ഇഷ്ടം കാണില്ലല്ലോ.. അത് പോലെ... അത് കൊണ്ട് തന്നെ മാമി എന്നേ വിളിച്ചു ബാലൻ മാമന്റെ വീട്ടിൽ നിക്കാൻ ഉപദേശിച്ചു. അത്ര സൗകര്യമില്ലാത്തവരുടെ കൂടെ ഞാനും നിക്കില്ല എന്ന് ഉറപ്പിച്ചു.
അമ്മയോട് മാമി വിളിച്ച കാര്യമൊന്നും പറയാതെ ഞാൻ ബാലൻ മാമന്റെ കൂടെ നിന്നോളം എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായില്ല. അങ്ങനെ അമ്മ തന്നെ മാമനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മാമനും കൃഷ്‌ണേചിക്കും പൂർണ്ണ സമ്മതം ആയിരുന്നു. അങ്ങനെ അമ്മയും പെങ്ങളും
💬 Comments
View all comments