Chapter Title : അഴകുള്ള സെലീന [Nima Mohan]
ആകെയൊരു ഉന്മേഷം തോന്നി അവളുടെ വാക്കുകള്‍ കേട്ടപ്പൊള്‍.. ആല്‍ബര്‍ട്ട് അവനെ വീക്ഷിക്കുന്നുസ്ഥായിരുന്നു
അന്നു രാവിലെ ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ശൗരിയായിരുന്നു താരം.. കള്ളന്മാരെ എറിഞ്ഞിട്ട ശൗരിയുടെ ഖ്യാതി നാട്ടിലെങ്ങും പരന്നിരുന്നു. സ്കൂളില്‍ ചെന്നപ്പോള്‍ അസംബ്ലി കൂടി ഹെഡ്മാസ്റ്റര് ശൗരിയെ അഭിനന്ദിക്കുകയുമുസ്ഥായി..
നാലുമണിക്ക് ക്ലാസ് വിട്ടു കഴിഞ്ഞയുടനെ ശൗരി നേരേ പോയത് കാളച്ചന്തയില്‍ കാലിത്തീറ്റ വില്‍ക്കുന്ന കാളവര്‍ക്കിയുടെ കടയിലേക്കാണു.. വര്ക്കിച്ചായന് തമിഴ്നാട്ടില്‍ നിന്നിറക്കുമതി ചെയ്യുന്ന കാലികള്‍ക്കുള്ള സ്പെഷ്യല്‍ തീറ്റ ഒരു ചാക്കെടുത്ത് രാവുണ്ണിയുടെ വീട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു.. ശൗരിയായതു കൊണ്ട് അയാള്‍ക്ക് കാശ് എപ്പഴേലും കിട്ടിയാല്‍ മതി.. ഓട്ടോയില്‍ ചാക്ക് കയറ്റി വിട്ടിട്ടാണു അവന് തിരികെ സ്കൂളിലേക്ക് പോയത്. അവന് ചെല്ലുമ്പോള്‍ സമയം നാലേമുക്കാല്‍ കഴിഞ്ഞിരുന്നു. കുറച്ചു നേരേം ഗ്രൗസ്ഥില് പോയി ക്രിക്കറ്റ് കളിച്ചിട്ട് അഞ്ചരയോടെ കടയില്‍ നിന്നൊരു സിപ്പപ്പും വാങ്ങി ശൗരി ട്യൂഷന് സെന്റര്‍ വിട്ടു വരുന്ന കുട്ടികളെ കാണാന്‍ പാകത്തില്‍ ഗ്രൗസ്ഥിനു സമീപമുള്ള വലിയ അത്തിമരത്തിന്റെ ചുവട്ടിലിരുന്നു.. അത്തിമരത്തിനു സമീപമുള്ള ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പഴയ കെട്ടിടത്തിലേക്ക് അവന് വെറുതേ നോക്കി.. അതിന്റെ ഭിത്തി മുഴുവനും കുട്ടികള്‍ തങ്ങളുടെ പ്രേമഭാജനത്തിന്റെ പേരു എഴുതി നിറച്ചിരിക്കുകയാണു.. കൂടുതല്‍ പേരും എഴുതിയിരിക്കുന്നത് സെലീനയുടെ പേരാണു.. അതുപിന്നെ അങ്ങനെയല്ലേ വരൂ.. അവളൊരു ദേവതയാണു.. അത്രമേല്‍ സുന്ദരിയായ ഒരു പെണ്ണിനെയും ഇന്നേ വരെ കസ്ഥിട്ടില്ല.. ഏതൊരു പുരുഷനും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യത്തിനുടമ.. ലൗലിയാന്റിയുടെ സൗന്ദര്യമല്ല മോഹനന് ചേട്ടന്റെ അമ്മയുടെ സൗന്ദര്യമാണു അവള്‍ക്ക് കിട്ടിയിരിക്കുന്നത്.
ട്യൂഷന് ക്ലാസ്സിലിരിക്കുമ്പോള്‍ സെലിനയുടെ നോട്ടം മുഴുവനും ക്ലോക്കിലായിരുന്നു.. എങ്ങനേലും ഒന്ന് ആറുമണിയായിക്കിട്ടിയാല് മതിയായിരുന്നു.. അവളോര്‍ത്തു.. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്
💬 Comments
View all comments