Chapter Title : അഴകുള്ള സെലീന 4 [Nima Mohan]
അവൻ പറയുന്നത്.."
ശൗരി ചെറിയൊരു ചൂണ്ടയിട്ടു നോക്കി.
അത് കേട്ടതും സോനയുടെ ചിരി തെല്ലു മാഞ്ഞു.
"എടാ ഞാൻ എല്ലാം ആലോചിച്ചതാണേലും എനിക്ക് ശരിക്കും പേടിയുണ്ട്.."
അവൾ ഉള്ളിലുള്ളത് മറച്ചു വെച്ചില്ല.
"ചേച്ചിക്ക് പേടിയാണേൽ വേണ്ട..വിട്ടേര്.."
അവൻ നിസ്സാരമട്ടിൽ പറഞ്ഞു..
"അയ്യോ അതല്ലടാ.. എനിക്ക് പേടിയുമുണ്ട് എന്നാ വള വേണമെന്നുമുണ്ട്.. അവൻ്റെ വീട്ടിലോട്ട് പോകുന്നത് ജോയിച്ചയൻ്റെ പരിചയക്കാരാരേലും കണ്ടാൽ.."
അവൾ തെല്ല് മടിച്ചാണെങ്കിലും പറഞ്ഞു.
"എങ്കിൽ ഞാനൊരു പ്ലാൻ പറയാം.. ആരും വരാത്ത ഒരു സ്ഥലത്ത് നമ്മൾ മൂന്നാളും കൂടി പോകുന്നു.. കാര്യം നടത്തുന്നു.. ചേച്ചിക്ക് വള മേടിച്ചു തരുന്നു.. പോരേ.."
സോന അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു..
"അതിനു അങ്ങിനെ ഒരു സ്ഥലമുണ്ടോ ആരും വരാത്ത.."
"അതൊക്കെയുണ്ട്.. ചേച്ചി അരുവിക്കാട്ടെ പള്ളിയിൽ പെരുന്നാളിന് പോകുന്നുണ്ടോ.."
അവൻ തിരക്കി.
"ഒറ്റയ്ക്ക് ഞാനെങ്ങനെ പോകാനാ.."
"ഒറ്റയ്ക്ക് പോകണ്ട.. നമുക്ക് വൈകിട്ട് റാസായുടെ അന്ന് അങ്ങോട്ട് പോകാം.. തിരിച്ചു വരുന്ന വഴി ഓടപ്പാലത്തെ അടഞ്ഞു കിടക്കുന്ന അംഗണവാടിയിൽ കേറാം.. അവിടാകുമ്പോൾ പേടിക്കണ്ട.. അത് പ്രേതബാധയുള്ള പറമ്പാണെന്നും പറഞ്ഞു ഒരുത്തനും രാത്രി അങ്ങോട്ട് വരില്ല."
"കർത്താവേ.. എനിക്ക് പേടിയാ.."
സോന തല വെട്ടിച്ചു.
"എന്തിന് പേടിക്കാൻ...അവിടെ പ്രേതവും മണ്ണാങ്കട്ടയും ഒന്നുമില്ല.."
സോന ആലോചനയോടെ നഖം കടിച്ചു.
"എന്നാ റാസായുള്ളത്.."
അവൾ തിരക്കി..
"വരുന്ന ശനിയാഴ്ച.."
"ഇയ്യോ.."
സോനയ്ക്ക് ടെൻഷനായി.
"ഇതൊക്കെ വെച്ച് താമസിപ്പിച്ചാ ചിലപ്പോ വള കിട്ടത്തില്ല.. കാര്യം വേഗം നടത്തി സാധനം മേടിച്ചെടുക്കാൻ നോക്കണം.."
ശൗരി ഓർമ്മിപ്പിച്ചു
"അവൻ ഒടുക്കം പറ്റിക്കത്തിലല്ലോ അല്ലേ.."
സോന സംശയം മറച്ചു വെച്ചില്ല.
"അതൊന്നുമോർത്ത് ചേച്ചി
💬 Comments
View all comments