0%

Chapter Title : അഴകുള്ള സെലീന 5 [Nima Mohan]

Author : kkstories Read All Parts 160.9K

"പള്ളിയില് റാസാ കാണാൻ.."

ആൽബർട്ടാണ് പറഞ്ഞത്.

അവർ തലയാട്ടി.

ശൗരി അവനെയും വിളിച്ചുകൊണ്ടിറങ്ങി. സൈക്കിളിൽ പോയാൽ ശരിയാകത്തില്ല എന്നറിയാവുന്നത് കൊണ്ട് ഇരുവരും ബസ്സിലാണ് പോയത്. ആറര ആയതും കൂവപ്പടി കവലയിൽ ബസ്സിറങ്ങി അവർ കപ്പേളയുടെ മുൻപിലെ കടയുടെ സമീപം സോന വരുന്നതും കാത്തു നിന്നു. സമയം ഏഴു മണി കഴിഞ്ഞു. ആളുകൾ കൂടുന്നുണ്ട്.. വികാരിയച്ചൻ എത്തിയിട്ടുണ്ട്. റാസാ പോകുന്ന വഴി കളർ ലൈറ്റുകളിട്ട് അലങ്കരിച്ചിട്ടുണ്ട്. സമയം വൈകുന്തോറും ശൗരി അക്ഷമനായി. ഏഴേ കാലായി.. ഏഴരയായി.. അച്ചൻ്റെ പ്രസംഗം തുടങ്ങി.. സോനേച്ചിയെ എങ്ങും കാണാനില്ല. ശൗരി ആൾക്കൂട്ടത്തിലേക്ക് നോക്കുന്നുണ്ട്.. ആൽബർട്ടും ചുറ്റും നോക്കുന്നുണ്ട്.. അല്പ സമയം കഴിഞ്ഞപ്പോൾ റാസ ആരംഭിച്ചു. ആൾക്കൂട്ടം റാസയുടെ കൂടെ നീങ്ങിത്തുടങ്ങി. കപ്പേളയുടെ മുന്നിൽ ശൗരിയും ആൽബർട്ടും ഏതാനും പേരും മാത്രം അവശേഷിച്ചു.

"ചേച്ചി പറ്റിച്ചോ.."

ആൽബർട്ട് തിരക്കി.

"ഹേയ്.. വീട്ടിൽ സാരി ഉടുത്ത് ഒരുങ്ങി നിൽക്കുന്നത് ഞാൻ കണ്ടതല്ലേ.."

ശൗരി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സോന ചേച്ചി പറ്റിക്കില്ല എന്ന് അവനുറപ്പായിരുന്നു.

ആൽബർട്ട് വിഷണ്ണനായി നിന്നു.

എന്തൊക്കെ മോഹങ്ങളായിരുന്നു ഒറ്റ നിമിഷം കൊണ്ട് ആവിയായിപ്പോയത്.. അവൻ്റെ മുഖഭാവം കണ്ടപ്പോ ശൗരിക്കും വല്ലായ്മ തോന്നി.

"നീ വിഷമിക്കണ്ട.. നമുക്ക് വേറൊരു ദിവസം സെറ്റാക്കാം.. ചേച്ചിക്ക് എന്തേലും പ്രശ്നം ഉണ്ടായിക്കാണും.. അല്ലാതെ പറ്റിക്കത്തൊന്നുമില്ല. ഇതിനൊക്കെ ഒരു നേരമുണ്ട്.. നിനക്കതായിട്ടില്ല അതാ.."

ആൽബർട്ട് മൂകനായി നിന്നു.

"വള പോയി എന്നൊന്നും കരുതി പേടിക്കണ്ട. അതൊക്കെ ഞാൻ വാങ്ങിച്ചു തന്നോളാം..വാ.. നമുക്ക് ചുമ്മാ ഒന്ന് കറങ്ങിയിട്ട് വരാം.."

ശൗരി അവനെ സമാധാനിപ്പിക്കാൻ വേണ്ടി വിളിച്ചെങ്കിലും ആൽബർട്ട് താൽപര്യമില്ലാത്ത മട്ടിൽ

💬 Comments

View all comments