Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]
പറയാം. വണ്ടി നേരെ പോർച്ചിലെക് കയറ്റി ഇട്ടു. അവൻ കാറിൽ നിന്നും ഇറങ്ങി. ആരെയും കാണുന്നില്ലല്ലോ? അവന്റെ കണ്ണുകൾ ചുറ്റുവട്ടത്തെല്ലാം പരതി. അവൻ പയ്യെ ബാഗും എടുത്തു സിറ്റ് ഔട്ടിലേക് കയറിയതും വാതിൽ തുറന്നു. ജാൻസിയായിരുന്നു അത്. " മോൻ എന്താ താമസിച്ചേ ഞങ്ങൾ ഓർത്തു ഇനി നാളെയെ വരികയുള്ളു എന്ന് മോൻ കേറി വാ, എന്നെ ഒക്കെ ഓർക്കുന്നുണ്ടോ? " " പിന്നെ ഇല്ലേ, ചേച്ചി സുഖം അല്ലെ, അല്ല റോയിച്ചായൻ എന്ത്യേ "? റോയിച്ചേട്ടൻ പറമ്പിലാ മോനെ. ഈ വൈകിട്ട് പറമ്പിൽ എന്നതാ ചേച്ചിയെ? പണി അതിനു 2-3 ഒക്കെ ആകുമ്പോ തീരില്ലേ" ആന്റോ ചോദിച്ചു.
ജാൻസി : അത് മോനെ തോട്ടത്തിന്റെ മൂലക്ക് ഒരു കടന്നൽ കൂടുണ്ട് അത് കത്തിക്കാൻ പോയതാ. തന്നെയാ പോയിരിക്കുന്നെ. പണിക്കാരോട് പറഞ്ഞപ്പോ അവര്ക് പറ്റില്ല എന്ന് പറഞ്ഞു. റോയിച്ചായൻ പിന്നെ അങ്ങൊട് പോയി. മോൻ ഇരിക്ക് ഇച്ചായൻ ഇപ്പോ വരും. ചേച്ചി കാപ്പി എടുക്കാം.
എന്നും പറഞ്ഞു ജാൻസി അടുക്കളയിലേക്ക് പോയി.
റോയിച്ചായന്റെ ധൈര്യത്തിലും സത്യസന്ധതയിലും അന്റോയ്ക്കു അതിശയം തോന്നി. 90 ഇന്റെ പകുതിയിൽ ഈ തോട്ടം അപ്പൻ വാങ്ങിക്കുമ്പോൾ കാടുമൂടി കിടക്കുകയായിരുന്നു എന്ന് അമ്മ പറഞ്ഞു അവൻ കേട്ടിട്ടുണ്ട്. 2005 ഇൽ ആണ് അപ്പന്റെ ബന്ധത്തിൽ ഉള്ള റോയിച്ചായൻ ഒരു സമ്പന്ന കുടുംബത്തിലെ ജാൻസി ചേച്ചിയുമായി പ്രേമത്തിൽ ആകുന്നെ. അങ്ങനെ അവർ ഒളിച്ചോടി കുര്യാച്ചായന്റെ അടുത്തെത്തി. ജാൻസി ചേച്ചിയുടെ വീട്ടുകാരുടെ കൈയിൽ പെടാതെ ഇരിക്കാൻ കുര്യാച്ചായൻ ആണ് അവരെ തോട്ടത്തിൽ കൊണ്ട് വന്നു ആക്കിയേ. അങ്ങനെ
💬 Comments
View all comments