Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]
റോയിച്ചായൻ തോട്ടത്തിന്റെ ചുമതല ഏറ്റെടുത്തു ഇന്ന് ഈ കാണുന്ന നിലയിൽ ആക്കി. കാര്യം പറഞ്ഞാൽ വല്ലപ്പോഴും കണക്കു നോക്കാൻ വരുമെന്നല്ലാതെ അപ്പന് ഇവിടം ആയിട്ട് വെല്യ ബന്ധം ഒന്നും ഇല്ല.
ജാൻസിയെ കാണാഞ്ഞിട്ട് ആന്റോ പയ്യെ അടുക്കളയിലേക്ക് പോയി. ജാൻസി അവിടെ നിൽപുണ്ടായിരുന്നു. അവൻ ചേച്ചിയെ ഒന്ന് അടിമുടി നോക്കി. ചേച്ചി എപ്പോളും നല്ല സുന്ദരി തന്നെ.
ആന്റോ തന്നെ ശ്രദ്ധിക്കുന്നതറിഞ്ഞ ജാൻസി അവനു നേരെ തിരിഞ്ഞു നിന്നു.
ജാൻസി : എന്താ മോനെ ഇങ്ങനെ നോക്കുന്നെ..
ആന്റോ : അല്ല ചേച്ചി ഞാൻ നിങ്ങളുടെ പഴയ കാര്യങ്ങൾ ഓർക്കുവായിരുന്നു. ചേച്ചിയെയും റോയിച്ചായനെയും പറ്റി.
ജാൻസി : കൊള്ളാം, മോൻ അന്നു കുഞ്ഞാ. കുര്യാച്ചായൻ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ. അന്നു എന്റെ അപ്പൻ ഒക്കെ ഞങ്ങളെ ദ്രോഹിക്കാൻ കുറെ ശ്രമിച്ചതാ. പക്ഷെ
കുര്യാച്ചായൻ ഇവിടെ കൊണ്ട് വന്നു ആക്കിയതിൽ പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പറമ്പിൽ പണികൾ ഒക്കെ ആയിട്ട് ഇപ്പൊ അങ്ങനെ പോകുന്നു. ശല്യം ചെയ്യാൻ ആരും ഇല്ലല്ലോ. കർത്താവു ഒരു കുട്ടിയെ പോലും തന്നില്ല. എല്ലാം നമ്മുടെ തലയിൽ വരച്ചപോലെ അല്ലെ നടക്കു.
ആഹ് അതെല്ലാം പോട്ടെ മോനെ, മോൻ ഈ കാപ്പി കുടിക്കു. ഇതും പറഞ്ഞു ജാൻസി കൈയിൽ ഇരുന്ന ചൂട് കാപ്പി അന്റോയുടെ കയ്യിലേക്ക് കൊടുത്തു ഒരു തിരി തിരിഞ്ഞതും,
അമ്മേ പൊള്ളി ന്നും പറഞ്ഞു ആന്റോ കാപ്പി നിലത്തേക്ക് ഇട്ടു. കാപ്പി അവന്റെ കാലിലും പാന്റ്റിലും നിലത്തും ആയി ചാടി.
മോനെ ന്നും വിളിച്ചു ജാൻസി അവന്റെ നേരെ
💬 Comments
View all comments