0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 82.1K

മുൻപോട്ട് നോക്കി ഒരു മരം നിൽക്കുന്നു അതു കഴിഞ്ഞുള്ള വളവ് കഴിഞ്ഞാൽ വീട് ആയിരുന്നു. അവിടെ എത്തിയതും അവൾ കാർത്തിയുടെ മുഖം പിടിച്ചു അവന്റെ കവിളിൽ ചുംബനം നൽകി...

എന്നിട്ട് നടന്നു അതിന്റെ ഞെട്ടലിൽ നിന്ന് മോചിതനായി അവളുടെ പിറകിൽ ചെന്നപ്പോൾ കണ്ടു വീട് എത്തിയിരിക്കുന്നു അതിന്റെ സിറ്റ്ഔട്ടിൽ ഗോപുവും

ഇങ്ങേര് പോയില്ലേ അവൻ മനസ്സിൽ ഓർത്തു

കാർത്തി. അണ്ണാ എപ്പോൾ എത്തി ലോഡ് കൊണ്ടു പോയില്ലേ

ഗോപു. ഇല്ലടാ പാർട്ടി ഇവിടെ വന്നു

കാർത്തി. ഫാസ്റ്റ് ഇല്ലായിരുന്നു അണ്ണാ അതാ ഞങ്ങൾ ലേറ്റ് ആയതു

ഗോപു. മനസിലായി ഓർഡിനറി അല്ലെ

കാർത്തി. ആണ് അണ്ണാ എന്നാൽ ഞാൻ പോകട്ടെ

ഗോപു. ഒരു കാര്യം ചെയ് ഇന്ന് ഇവിടെ കിടക്കു രാവിലെ ഞാൻ നിന്നെ കൊണ്ടു വിടാം നീ പാക്ക് ചെയ്തു സാധങ്ങൾ എടുത്തു കൊണ്ട് വരാം ഉച്ച കഴിഞ്ഞു അല്ലെ ട്രിപ്പിന് പോകുന്നെ

കാർത്തി. ആണ് അപ്പോൾ രണ്ടു മൂന്ന് ദിവസം അണ്ണൻ എന്ത് ചെയ്യും

ഗോപു. അതിനല്ലേ ഗാരേജ് അവിടെ കിടക്കാൻ എല്ലാ സെറ്റ് അപ്പ് ഒക്കെ ഉണ്ട് പിന്നെ ഞാൻ വീട്ടിൽ വരും. നീ വാ വല്ലതും കഴിച്ചു കിടക്കാൻ നോക്കാം

ഗോപു അവനെയും കൊണ്ട് അകത്തു കയറി. ഫുഡ് കഴിപ്പും എല്ലാ കഴിഞ്ഞു കിടക്കാൻ ഉള്ള വട്ടം ആയിരുന്നു. കാർത്തി അവളെ നോക്കി പക്ഷെ മൈൻഡ് ഇല്ല സാധാരണ പെരുമാറുന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം.

അണ്ണൻ അടുത്തുള്ളത് കൊണ്ട് ആയിരുന്നു എന്ന് അവനു മനസിലായി. കാവേരിയെ കാണാൻ അവന്റെ മനം

💬 Comments

View all comments