Chapter Title : ബന്ധിതൻ 1 [A V]
പഠിക്കാൻ വലിയ താല്പര്യമില്ലായിരുന്നു ഇതുപോലെ കൃഷിയും ഇതുപോലെത്തെ ബിസിനസുകളും കൊണ്ട് നടക്കാനായിരുന്നു അവന് താൽപര്യം.ഇരുണ്ട നിറത്തിൽ നല്ല കരുത്തുറ്റ ശരീരത്തിന്റെ ഉടമയാണ് അവൻ എന്നാൽ കാവേരി നല്ല വെളുത്ത അത്യാവശ്യം വേണ്ട വണ്ണം
ഉള്ളവൾ ആയിരുന്നു. കല്യാണത്തിന്റെ മുൻപേ അവൾ അല്പം മെലിഞ്ഞതായിരുന്നു ഇപ്പോൾ വണ്ണം വച്ചു അവൾ
ഡിഗ്രി കഴിഞ്ഞ ഉടനെ അടുത്ത വർഷം പിജി ചെയ്യണം എന്നവൾ തീരുമാനിച്ചു അതിനായി അവർ താമസിക്കുന്ന സ്ഥലത്തിനു മാറി 5 കിലോമീറ്റർ മാറി ഒരു കോളേജ് ഉണ്ട് അവൾ എടുക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് അവിടെ ഉണ്ട്.
അവിടെ അഡ്മിൻ എടുക്കാൻ വേണ്ടി ഉള്ള ഫോം കൊടുത്ത് തുടങ്ങി കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ആണ് അറിഞ്ഞത്. അറിഞ്ഞ പാടെ അവർ അവിടെ എത്തി പക്ഷെ നിരാശ ആയിരുന്നു ഫലം അത് തീർന്നു.
കാവേരിക്ക് ഒത്തിരി സങ്കടം ആയി. എന്ത് കൊണ്ടെന്നാൽ അവൾ ഒരുപാടു ആഗ്രഹിച്ച കോളേജ് ആണ് അത്. ഗോപു അവളെ ആശ്വസിപ്പിച്ചു. സാരമില്ല പെരുമ്മാൾ മാമന്റെ അടുത്ത് പറഞ്ഞു ഇവിടെ വാങ്ങാം പക്ഷേ എന്നാലും അവൾക്ക് സങ്കടം മാറിയില്ല.
മെറിറ്റിൽ വാങ്ങണം എന്നായിരുന്നു ആഗ്രഹം. ഫോം തീർന്നു പോയത് കൊണ്ട് ഇനി അത് കിട്ടില്ല.
അങ്ങെനെ നിക്കുമ്പോൾ ആണ് കാണാൻ സുന്ദരൻ ആയഒരു പയ്യൻ അവരുടെ അടുത്ത് വന്നത്. അവനെ കണ്ടപ്പോൾ ഗോപു ഓർത്തു ഇവനെ താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
കാവേരിക്ക് അവനെ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർ വീണു. അവളുടെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു. ഒരുപാട് കടലാസ് താളുകൾ അവളുടെ മനസ്സിൽ പറന്നു
💬 Comments
View all comments