0%

Chapter Title : ? ബീവി 2 ? [räbi]

Author : ???? Read All Parts 320

? ബീവി 2 ?

Beevi Part 2| Author : Rabi



എന്റെ ആയിഷയുടെ ചിരിയും കവിളും കരിമഷിയിട്ട കണ്ണുകളും പച്ചക്കളമുള്ള വട്ടത്തിൽ പിൻ കഴുത്തു വെട്ടിയ പഴയ യൂണിഫോം ചുരിദാറും വലിച്ചു കൊളുത്തിടുന്ന പാവാടയും എന്നും മൈലാഞ്ചിയിൽ പാതി പൊതിഞ്ഞ നഖങ്ങളും എന്തെല്ലാമാണിനിയും എന്നെ കാർന്നു തിന്നുക .. ഉയിരൊരുമിച്ച് കാർന്നു തിന്നിരുന്നെങ്കിൽ ഉമ്മാടേം കരഞ്ഞു കണ്ടിരുന്നില്ലാത്ത വാപ്പയുടേം ആധിയും സങ്കടവും തീരുമായിരുന്നു .

ഇല്ല ആയിഷാ .. എനിക്ക് നീ സുഖമാണ് .. നിന്റെ ഓർമകളെനിക്ക് കുളിർകാറ്റാണ്‌ .. നിന്റെ ഈറനിൽ പടർന്ന കരിമഷിക്കണ്ണുകളെ മുത്തം നൽകാൻ ഞാൻ  നിന്റെ കവിളിൽ പിടിക്കുമ്പോൾ എന്റെ വിരലുകൾക്കിടയിലൂടെയത്   ഉയിരിൽ കുളിർ പരത്തി  തെന്നിമായും  . നിന്റെ കാതിൽ പറഞ്ഞ സ്വകാര്യങ്ങളത്രയും ഓർത്തിരിക്കുന്നില്ല .. എന്നെ കേൾക്കാൻ കൊതിച്ച ആ ചെറുകാതുകളെനിക്കിപ്പോൾ പ്രേമഭാജനമാണ് ..

നല്ലയുടുപ്പിടുത്തിടാൻ നിന്നെ ഞാനെത്ര വഴക്ക് പറഞ്ഞിരിക്കുന്നു . നിന്റെ വട്ടത്തിൽ പിൻ കഴുത്തു വെട്ടിയ പച്ചക്കള്ളി യൂണിഫോം ചുരിദാറും വലിച്ചു കൊളുത്തിടുന്ന പാവാടയും എനിക്കിപ്പോൾ അഴകിന്റെ പര്യായമാണ് ..

നിന്റെ സൈക്കിളിൽ , എന്റെ മുന്നിൽ നീ എത്ര ഇരുന്നിരുന്നു . ഇന്നായിരുന്നെകിൽ ., എന്റെ കരവലയത്തിലാക്കി നിന്നെ ഞാൻ ഉള്ളടക്കിയേനേ ..

എന്നും മൈലാഞ്ചി ചുമപ്പിൽ പാതി പൊതിഞ്ഞ കാൽനഖങ്ങളുള്ളയാ കാലുകൊണ്ട് നീ നിനക്ക് ദേഷ്യം വരുമ്പോഴെല്ലാം എന്നെ ചവിട്ടുമായിരുന്നില്ലേ .. അന്ന് ഞാൻ പകരം നിന്നെ നുള്ളി വേദനിപ്പിക്കുമായിരുന്നു .. കരയിപ്പിക്കുമായിരുന്നു .. ഇന്നായിരുന്നെങ്കിൽ എന്റെ സ്നേഹമേ .. എന്റെ ഹൃദയത്തെ ചവിട്ടിപ്പീഞ്ഞു ഈ ചോരമുഴുവനും  ഊർത്താൻ

💬 Comments

View all comments