Chapter Title : ? ബീവി 2 ? [räbi]
കെട്ടി നിൽപ്പുണ്ടായിരുന്നു .. ചുവപ്പും മാറിയിട്ടുണ്ടായിരുന്നില്ല .
“അന്ന് ആശുപതിയിലേക്ക് കൊണ്ട് പോകുമ്പോഴും മഴയുണ്ടായിരുന്നു .. നല്ല മഴ .. ഇരുട്ടും മൂടി ...
വൈപ്പറും ഹോണുമടിച്ചാണ് രണ്ടു വണ്ടികളും പാഞ്ഞു പോയത് . ”
“മഴ കാണുമ്പോൾ വിഷമം കൂടുന്നുണ്ടോ ..” ഞാൻ മുടി തഴുകിക്കൊണ്ട് ചോദിച്ചു .
“ഇല്ല .. ”
ഇക്ക എന്തോ പറയാൻ വരുന്നപോലെ നിശബ്ദമായതിനു ശേഷം കണ്ണ് താഴ്ത്തി ., പിന്നെ തുടർന്നു ..
“ക്‌ളാസിൽ വെച്ചു മഴപെയ്യുമ്പോൾ വെള്ളമൂത്തടിച്ചു കയറും .! എത്ര ഒച്ചയിട്ടാലും മഴയിരമ്പലിൽ കാര്യമില്ലാതാകും ., പഠിപ്പിക്കുന്നത് നിർത്തും ..
അപ്പോൾ പിള്ളേരെല്ലാം ചിരിക്കും.. വർത്താനം പറഞ്ഞു നല്ല ഒച്ചയാകും . കുറെ ചിരികളും തമാശകളും കളിയാക്കലുകളുമൊക്കെയാകും ..
ഞാനെല്ലാവരുടെയും മുഖഭാവങ്ങൾ നോക്കുമ്പോൾ .., ഒരു ദിവസം .. , ഒരുത്തൻ ഒന്നും മിണ്ടാതെ ആരുടെയൊപ്പവും കൂടാതെ മഴയും നോക്കി നിൽക്കുന്നു .. അവന്റെ കണ്ണിൽ ചെറുതായി കണ്ണുനീർ പൊടിഞ്ഞപോലെ .. ഞാനവനോട് ഒന്നും ചോദിച്ചില്ല .. ഞാനങ്ങനെ ചോദിക്കാറില്ല .. പിന്നെ പലപ്പോഴും ആ ക്‌ളാസിലില്ലെങ്കിലും മഴപെയ്യുമ്പോൾ ഞാൻ അവനെ നോക്കും . അവനു ഉമ്മയില്ല., കുറച്ചു വർഷങ്ങൾക്ക് മുന്ന് മരിച്ചു എന്ന് ഞാൻ ഒരാളോട് ചോദിച്ചറിഞ്ഞിരുന്നു ., ഒരു ദിവസം ഞാനങ്ങനെ മഴപെയ്യുമ്പോൾ അവനെ നോക്കിയപ്പോൾ.. അവൻ ചിരിക്കുന്നു .. എനിക്കും സന്തോഷായി .. ഉമ്മയുമായുള്ള സന്തോഷിപ്പിക്കുന്ന എന്തെങ്കിലും ഓർത്തിട്ടായിക്കും .! എല്ലാ കാര്യങ്ങളും അങ്ങനെയാണ് .. ”
ഇക്ക ചിരിച്ചു കണ്ണുകളിലെ നീരിൽ സന്തോഷമായിരുന്നു . ഇക്കയെന്റെ വയറിനെതിരായി തലചെരിച്ചു കിടന്നു
💬 Comments
View all comments