Chapter Title : ? ബീവി 2 ? [räbi]
ബാലപീഡനത്തിനകത്താകും ..! ”
“+2 വിനു പഠിക്കുന്നവരാണോ ബാലന്മാര് .. ” “പതിനെട്ട് വയസിൽ താഴെയുള്ളവരെ ബാലന്മാരായാണ് നിയമം കണക്കാക്കുന്നെ ..
കുറച്ചു പേപ്പർ നോക്കാനുണ്ട് .. സർപ്രൈസ് ടെസ്റ്റിട്ടതാ .. ആരൊക്കെ മറക്കാൻ വേണ്ടി പഠിച്ചു , മനസ്സിലാക്കാൻ പഠിച്ചു വെന്നറിയണമല്ലോ .. നീ കൂടുന്നോ .. ”
“ഇല്ലാ .. എനിക്ക് കെമിസ്ട്രി ഇഷ്ടല്ല ..” “കെമിസ്ട്രി ഇഷ്ടല്ലാന്നോ ..!!!!!!” “അതത്ര വലിയ തെറ്റാണോ ..
പെരുമാത്രേ രസതന്ത്രമെന്നുള്ളൂ .. ഒരു രസല്ലാത്ത വിഷയമാണ് കെമിസ്ട്രി .. "
""ഈ കത്തുന്ന ബൾബും അതിലേക്ക് വൈദ്യുതിയെത്തിക്കുന്ന കോപ്പറും ഈ കുടിക്കുന്ന ചായയിലെ പഞ്ചസാരയുംതൊട്ട് നീ അണിഞ്ഞിരിക്കുന്ന സ്വർണം വരെ കെമിസ്ട്രിയാണ് . എല്ലാത്തിന്റെയും ഇൻഗ്രീഡിയന്റ് മൂലകങ്ങളാണ് . ഈ മൂലകങ്ങളിൽ ആക്ഷനും റിയാക്ഷനും ആണ് എനർജി !!. കെമിസ്ട്രി യെ ആധാരമാക്കിയാണ് ടെക്നോളജി യും ജനറേഷനും മാറുന്നത് .. "”
“ഇക്കാടെ മുഖം മാറീല്ലോ .. കെമിസ്ട്രിയെ പറഞ്ഞിട്ടാ ..? ”
“നീ എന്തിനെ വേണോ പറഞ്ഞോ ബീവി .. എനിക്ക് നീ മാത്രമല്ലെ ഉള്ളൂ ..” “ഞാൻ മാത്രം ..” “ഉം ..”
“ഇക്ക നോക്കിക്കോ ..” ഞാൻ രാത്രിത്തെ കാര്യം നോക്കട്ടെ ”
കാര്യം കെമിസ്ട്രി എനിക്കിഷ്ട്ടമാ .. ഇക്കാനെ വെറുതെയൊന്ന് വിഷമിപ്പിക്കാൻ പറഞ്ഞതാണ് . എനിക്കതിനു കഴിയില്ല എന്ന് മനസ്സിലായി . കൂടണഞ്ഞ കിളിക്ക് കൂടായ ഞാൻ സൗധമാകണം . എന്നിലണയാൻ സദാ പ്രതീക്ഷിച്ചിരിക്കുന്ന ഇക്കയെ എനിക്കെങ്ങനെ നോവിക്കാനാകും ..
ഇന്നലെ രാത്രി വാങ്ങിയ മീൻ കുറച്ചേ എടുത്തിരുന്നുള്ളൂ ..
💬 Comments
View all comments