Chapter Title : ? ബീവി 2 ? [räbi]
ഞാൻ മീനെടുത്തു മുളകുചാറ് വെച്ചു . ഇക്കാക്ക് അതാണിഷ്ടം. . 07:30 ആയപ്പോഴേക്കും ഭക്ഷണം കഴിച്ചു . ഇക്ക വീട്ടിലേക്ക് വിളിച്ചുതന്നു ., വാപ്പയോടും ഉമ്മയോടും സംസാരിച്ചു ഇക്കയും സംസാരിച്ചു ., ഇക്ക കിടക്കാനായി റൂമിലേക്ക് പോയി.; ഞാൻ വാതിലുകളടച്ചു എല്ലാ ലൈറ്റുകളുമണചു റൂമിലേക്ക് ചെന്നപ്പോൾ കിടക്കുകയായിരുന്നു . ഞാൻ കിടക്കയിൽ കാലുനീട്ടി ഇരുന്നപ്പോൾ എന്റെ മടിയിൽ തലവെച്ചു .
ഞാൻ മുടികൾക്കിടയിലൂടെ വിരലോടിച്ചു . എന്റെ മുഖത്ത് നോക്കി ചിരിച്ചു . ഞാൻ ചിരിച്ചു കൊണ്ട് എന്താണെന്ന് ചോദിച്ചു . ഒന്നുമില്ലയെന്നർത്ഥത്തിൽ ഇക്ക രണ്ടു കണ്ണുകളുമടച്ചു . ഇക്ക എന്റെ വയറിനോട് കുറച്ചുകൂടെ തലചേർത്തു .
“ഇക്കാ .. ഞാനൊരു കാര്യം ചോദിച്ചോട്ടെ .?” ഇക്ക തലയൽപ്പം ചെരിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി .
“വേണ്ട .. വലിയ കാര്യമൊന്നുമല്ല ഞാൻ പിന്നെ ചോദിച്ചോളാം .. ഇക്ക കിടന്നോ .. ” ഞാൻ ഇക്കാടെ തല പിന്നെയുമെന്റെ വയറിനോട് ചേർത്തു . “”ചോദിച്ചോ .. ബീവീ .. ” എന്റെ മാറിലൂടെ വീണിരുന്ന മുടികൾ പിടിച്ചുകൊണ്ട് ഇക്ക പറഞ്ഞു .
“ഞാൻ ഡയറി വായിച്ചപ്പോൾ ആയിഷയെ കുറിച്ചു വായിച്ചു ..” ഇക്കയെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുകയാണ് . ഇക്കയുടെ നോട്ടം എന്നെ വല്ലാതാക്കുന്നുണ്ടായിരുന്നു . ഇക്കയെ എനിക്കത്രക്കിഷ്ടമാണ് .
“ആയിഷയാരാണെന്നാണോ ..? ” ഞാൻ പൂർത്തീകരിക്കാതെ നിശബ്ദയായപ്പോൾ ഇക്ക ചോദിച്ചു .
“ആയിഷ ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയാണ് .. മാമാടെ മോളുമാണ് .!
ഉമ്മാടെ വീടും വാപ്പാടെ വീടും തമ്മിൽ അധികം ദൂരമില്ല . ചെറുപ്പത്തില് ഉമ്മാടെ
💬 Comments
View all comments