Chapter Title : ? ബീവി 2 ? [räbi]
വീടിന്റെയവിടെയായിരുന്നു മെയ്നായിട്ട് കൂട്ടുകാര് . . ശനിയും ഞായറും അവിടെ പോയി കളിക്കും .
ചിലപ്പോ തറവാട്ടിൽ പാർത്തു അവിടെ നിന്ന് സ്കൂളിൽ പോകും ! ഉമ്മാക്ക് രണ്ട് ആങ്ങളമാരാണ് . ആദ്യത്തെ ആങ്ങളയുടെ എന്റെ വല്ല്യമാമയുടെ മകളാണ് ആയിഷ ..”
ഞാൻ മുടികൾ തഴുകികൊണ്ടിരുന്നു .. അതുവരെ തെളിഞ്ഞിരുന്ന മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു ..
“തറവാടിനോട് ചേർന്ന് തന്നെയാണ് വല്ല്യാമയുടെ വീടും . പകലുമുഴുവൻ അവിടായിരിക്കും . മുറ്റത്തും പറമ്പിലും പിന്നെയവിടത്തെ പരിസരങ്ങളെല്ലാം ഞങ്ങൾ ചുറ്റിനടന്ന് കുറേ ഓർമകളുണ്ട് . .
മിക്കപ്പോഴും ചെക്കൻമാരൊന്നും ഉണ്ടാവില്ല .. ഒരു ഓളത്തിനെ അവർ വരൂ .. പിന്നെയവർക്കൊന്നും കളിക്കാൻ താല്പര്യമുണ്ടാകില്ല . അങ്ങനെ കുറച്ചു ദിവസം വരാതിരിക്കും .
അപ്പോഴൊക്കെ ഞാനും ആയിശയുമാണ് ചുറ്റല് ..
ഇടക്ക് നായിഫിനെയിം മെഹ്‌ജൂനേം സാധിയേം കൂട്ടും . സവാരിയാണെങ്കിൽ അവരെ ഒഴിവാക്കും .”
ആയിഷയെ പറ്റി പറയുമ്പോൾ ഇക്കാടെ മുഖം തെളിയും ചിരിക്കും എന്റെ മുഖത്തു നോക്കും തുടരും .. ഇപ്പോൾ ഒരു കൈ പുറത്തുകൂടി എന്നെ ചുറ്റിയിട്ടുണ്ട് .
“ഒരു ദിവസം അവളുടെ വീടിനു പുറകുവശത്തെ പറമ്പില് ഞാനും അവളും മാത്രമുള്ളപ്പോൾ നല്ല കാറ്റു വന്നു .. മഴക്കോള് പോലെ .. ആയിഷ ഒരു ചെടിയിൽ നിന്നും ഒരുതരം ചെറിയ കുരുകൾ പറിക്കുകയാരിന്നു ..!
ആ കുരു പൊട്ടിച്ചാല് ചുമന്ന ചായം വരും .. അവളത് നഖത്തിലും ചുണ്ടത്തുമൊക്കെ പെറ്റും . ( ഇക്ക ചിരിച്ചു)
അപ്പോൾ മുറ്റത്തെയഴയിലെ തുണിയെടുക്കാൻ അമ്മായി പുറത്തേക്ക് വന്നു. മഞ്ഞൾ പിഴിയുന്ന
💬 Comments
View all comments