Chapter Title : ? ബീവി 2 ? [räbi]
എന്നെ കണ്ട് ശകാരിച്ചു ഞങ്ങളോട് വീട്ടിൽ കയറാൻ പറഞ്ഞു . അവൾക്കരച്ചു തേക്കാൻ എന്നെകൊണ്ട് പറിപ്പിക്കുന്നതായിരുന്നു .. ഞങ്ങള് പിന്നെയും അവിടെ നിന്നു. കിഴക്ക് നിന്ന് ഇരുള്‍ മൂടുന്നതും .. തലങ്ങും വിലങ്ങുമാടിത്തിമിർക്കുന്ന കവുങ്ങിനെയും തെങ്ങിനെയും പറപറക്കുന്ന ഇലകളെയും കിളികളെയും കാക്കകളെയും മുഖത്തു പൊടിയുന്ന പനിനീരിനെയും രുചിച്ചു ഞങ്ങളവിടെ നിന്നു.
ആ കാറ്റിൽ... പറമ്പിലെ പ്ലാവ് കടപുഴകി വീണു .. പ്ലാവിന്റെയൊരു കൊമ്പ് ചെന്നിടിച്ചത് എന്റെയടുത്തേക്കോടി വന്ന അവളുടെ ദേഹത്തും .. ഒച്ച കേട്ട് എല്ലാരും ഓടി വന്നു .. അവൾ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു .. എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടാത്തത് കാരണം എന്നെയും ആശുപത്രിയിൽ കൊണ്ട് പോയി.
അവൾ മരിച്ചും ഖബറിടം കഴിഞ്ഞും അഞ്ചു ദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് ..
എനിക്കൊന്നും പറ്റാതിരിക്കാൻ വാപ്പാടെ നേതൃത്വത്തിൽ എല്ലാം മറച്ചു വെച്ചു .., ആയിഷാക്ക് സുഖമാണെന്ന് ചോദിക്കുമ്പോഴെല്ലാം പറഞ്ഞു .., പിന്നെയൊരു വലിയ മുഖവുരക്കും ഒരായിരം ഉമ്മകളോടുമൊപ്പം ഞാൻ അറിഞ്ഞു .., ആറാം ദിവസമാണ് എന്നെ വല്ല്യാമയുടെ വീട്ടിലേക്ക് വിട്ടത് .. മാമ്മാനേം അമ്മായിയേം കണ്ടു . നായിഫ് അവളുടെ മുറിയിലായിരുന്നു .. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കട്ടിലിൽ ഇരിക്കുന്നു .. ഞാനുമവന്റെയൊപ്പം ഇരുന്നു .
അവനെ സാധ്വനിപ്പിക്കാനാണ് ഞാൻ പോയത് ., പക്ഷെ അവനും ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ .. അവന്റെ സ്ഥിരം ഭാവങ്ങളിലും ചേഷ്ടകളിലും ..
ന്റെയുമ്മ ഒരു കഥാപാത്രത്തെ മറക്കുന്നപോലെ മറക്കാനെന്നോടു പറഞ്ഞപോലെ .. ഞാൻ മറന്നപോലെ .. അവനും മറന്നെന്ന് ഞാൻ നിനച്ചു . എനിക്ക് അങ്ങനെയൊരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നില്ല ആയിഷയോട്
💬 Comments
View all comments