Chapter Title : ? ബീവി 2 ? [räbi]
.. പിന്നെ ചെറുതായിരിക്കുമ്പോ ഒന്ന് രണ്ട് പൊട്ടി കരച്ചിൽ മതിയല്ലോ സങ്കടം മാറാൻ മറക്കാൻ ..
പൊന്നേ.. തേനേ.. ന്നു വിളിച്ചു ഉമ്മയുംകൂടിയുള്ളപ്പോൾ പിന്നെ അത് ആ കരച്ചിലുകളിൽ തീരും ! ഞാനും അതങ്ങനെ ഉൾക്കൊണ്ടു .!
അവനങ്ങോട്ടുമിങ്ങോട്ടും മറിച്ചു നോക്കിയിരുന്ന ഒരു ചെറിയ ബുക്കെടുത്തവൻ മേശയിൽ വെക്കാൻ പോയി ഞാനുമവന്റെയൊപ്പം എഴുന്നേറ്റു., "
ഒരു കഥകേൾക്കുമ്പോലെ ആകാംഷയോടെ ഞാൻ കേട്ടിരുന്നു . മുഖത്തെ വാട്ടം മാത്രമല്ല., മുടിയിഴകളിൽ തലോടുന്ന എന്റെ വിരലുകളിൽ വിയർപ്പിന്റെ നനവും പറ്റി .
“ആയിഷക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു .. ഓരോ സാധനങ്ങള് സൂക്ഷിച്ചു വെക്കും .. മേശയുടെ അടുത്ത കള്ളി തുറന്നപ്പോളാണ് ഞാനതറിഞ്ഞത് .. ആ മേശയിലെ കുറച്ചു സാധനങ്ങൾ ഞാനുമായി ബന്ധപ്പെട്ടതായിരുന്നു . ഒരു പ്രാവശ്യം വല്ല്യാമ ഗൾഫിൽ നിന്ന് വന്ന് പിറ്റേൃന്ന് ഞാൻ തറവാട്ടിൽ ചെന്നപ്പോ .., അവളെന്നെ വിളിച്ചോണ്ട് .. അവളുടെ വീടിന്റെ ഇടത്തുഹുവശത്തായിരുന്നു പഴയ തറവാട് .. അതൊരു സ്റ്റോർ റൂം പോലെ ഉപയോഗിച്ചിരുന്നു . ഓടൊക്കെ കുറേ പൊട്ടി മറ്റുപയോഗളൊന്നുമില്ലാതെ കിടക്കുകയാ .. അതിന്റെ അടുക്കള ഞങ്ങള് ശരിയാക്കി ചെക്കന്മാരില്ലാത്തപ്പോ നായിഫും മെഹ്‌ജൂം അവളും ഞാനും അച്ഛനുമമ്മേം വരെ കളിച്ചിട്ടുണ്ട് ..”
ഇക്ക നാണം വന്ന പോലെ എന്റെ മുഖത്തുനോക്കി ചിരിച്ചു .. ഇക്കാടെ ആ എക്സ്പ്രെഷൻ കണ്ട് ഞാനും ചിരിച്ചു ..
" അവളെന്നെ കൊണ്ട് അവിടേക്ക് പോയി , മാമ അവൾക്ക് കൊടുത്ത കുറേ സാധനങ്ങള് എനിക്കു തന്നു . അന്നത്തെ താരമായിരുന്നു കളർ റബറുകൾ !
എനിക്കു റോസ്
💬 Comments
View all comments