Chapter Title : ? ബീവി 2 ? [räbi]
., പൊൻ പാദസരത്തിൽ കൈ നീട്ടിത്തൊട്ടു ., ചുരിദാറിന്റെ പാന്റ് അൽപ്പം മുകളിലേക്കാക്കി .. എന്റെ മടിയിൽ നിന്നും എഴുന്നേറ്റു .
സിയാദ്
മുഖത്തേക്ക് പൊടിമഴയിറ്റു വീണു പകുതിയുണർന്നു , പാതി കണ്ണുതുറന്നു .. മിന്നലിൽ തെങ്ങോലയുടെ നിഴൽ ഭിത്തിയിൽ പതിഞ്ഞു . ഇടിവെട്ടിയ ശബ്ദം കേട്ട് കണ്ണുമുഴുവൻ തുറന്നെഴുന്നേറ്റു .
പിന്നെയുള്ള മിന്നലിൽ സുമയ്യയുടെ മുഖം കണ്ടു . പക്ഷെ ആ മിന്നലിനെ ഇടിവെട്ട് അനുഗമിച്ചില്ല .
ഒരു കൊച്ചു കുട്ടിയുടെ ഓമനത്തമുള്ള മുഖമാണ് സുമയ്യാക്ക് .! മൂക്കുകുത്തി രത്നം പോലെ തിളങ്ങി ..
ഞാൻ കയ്യെത്തിച്ച് ടേബിൾ ലൈറ്റ് ഓണാക്കി . സമയം 01:50.. സ്റ്റൂളിലിരുന്നു , ഡയറിയെടുത്തു ., കുനിഞ്ഞു പേനയെടുത്തു . ലൈറ്റ് ഓഫാക്കി ഡയറി എഴുതി . മിന്നലുള്ളപ്പോൾ ഇങ്ങനെയെഴുതൽ ഒരു രസാണ് .. മിന്നലിൽ എഴുതിയത് കാണുവാനും ..
18TUESEP2018
Tഅവളിപ്പോളുണ്ടായിരുന്നെങ്കിൽ കാണാൻ സുമയ്യാനെ പോലെ തന്നെയിരിക്കുമായിരുന്നു ..
SEPTEMBER 2005
THU15
അവന്റെ വീട്ടിൽ പോയി . സാധനമിന്ന് മൂക്കൂത്തിയുള്ള പെണ്ണിനെയാ ഇഷ്ട്ടന്ന് .. ചിത്രകഥയിൽ പെണ്ണുങ്ങളെ നോക്കലാണ് പണി .
FRI16 വാപ്പിച്ചി കുറേ കരഞ്ഞപ്പോള് സമ്മതിച്ചു .. ഉമ്മി ഊരികൊണ്ട് കുറേ തല്ലി .. വാപ്പീടെ പുന്നാര മോളല്ലേ ഞാൻ .
SAT17 നല്ല നീറലായിരുന്നു . ഐഷാത്തയ്ക്ക് ഒരു കരുണേല്ല .. അവന്റെ ബീവി കുറേ കരഞ്ഞു . അവൻ നാളെ വരും .
SUN18 നീ ഇപ്പം മെന്തിനാ മൂക്കൂത്തിയെന്ന് ചോദിച്ചു ദേഷ്യം പിടിപ്പിച്ചു . ഞാനവന്റെ കാലിൽ ചവിട്ടി നോവിച്ചു . അവനെന്റെ ചെവി പിഴുതെടുത്തു . മൂക്കൂത്തിയോട് ത്ത് ന്ന് ചോര വന്നു . അവൻ അവിടേക്ക് കുറേ നോക്കി നിന്നു . ഞാൻ ചിരിച്ചപ്പോള് ചെവി തിരുമ്മിത്തന്നു .
19ThuSEP2019
ആകാശത്തിനു നീല നിറം വന്നതെങ്ങനെയെന്നോ ..
ബീവിയെന്റെ കഴുത്തിൽ ചുംബിച്ചു , ഞാൻ ബീവി പറഞ്ഞിട്ട് കണ്ണടച്ചിരിന്നിരുന്നിരുന്നു ,
കണ്ണ് തുറന്നപ്പോൾ ബീവിയെന്റെ കണ്ണിലും ചുംബിച്ചു , ചെമ്പക പൂക്കളുള്ള കർട്ടൻ മടക്കി വെച്ച ജനാലയിലൂടെ നോക്കിയപ്പോൾ ബീവിയുടെ ചാമ്പയ്ക്ക് മുകളിൽ നിലാവിൽ നീലാകാശം . !
: rabih
💬 Comments
View all comments