? ബീവി ? [räbi]
📝 Ongoing
👁 260536 views ❤ 496 likes 💬 18 comments
? ബീവി ?
Beevi | Author : Rabi
സുമയ്യ വീടിന്റെ ഇടതുവശത്തെ മുറ്റത്തെ കരിയിലകളടിച്ചു കളയുന്ന ശബ്ദം കേൾക്കാം ..
സിയാദ് അടുക്കളയിലെ മൺകൂജയിൽ നിന്നുമൊരു ഗ്ലാസ് വെള്ളം കുടിച്ചു.
ഹാളിലേക്ക് പോയപ്പോൾ അയലത്തെ ഹംസാക്കയുടെ ഭാര്യയുമായി ആയിരിക്കണം സുമയ്യ സംസാരിക്കുന്നുണ്ട് .
മുറ്റത്തേക്ക് പോകേണ്ടിവരാതെ ടീ പോയില്‍ പത്രം കണ്ട് കസേരയിരുന്നു .
പേരയിലൂടെ കയറിപ്പോയിരുന്ന പാഷൻ ഫ്രൂട്ട് വള്ളികൾ വലിയുന്ന ശബ്ദം കേട്ടു.
സുമയ്യ അവർക്ക് പറിച്ചു കൊടുക്കുന്നതാണ് ..
സിയാദിനോട് ചോദിക്കാൻ മടിയുള്ളത് കൊണ്ടാകാം ഇതുവരെ അവനോട് ചോദിച്ചിട്ടില്ല .
പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്നും അവളുടെ കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നത് കേട്ടവന്‍ അടുക്കള വാതിൽപ്പടിയിലേയ്ക്ക് നോക്കി.
അവന്റെ കണ്ണാദ്യമെത്തിയത് അവളുടെ കാലുകളിലേക്കാണ് ..
മൈലാഞ്ചിയിൽ വരച്ച വലിയ വൃത്തത്തിനു ചുറ്റുമുള്ള ചെറിയ വൃത്തങ്ങൾ ആ കാലുകളുടെ ഭംഗി ഇരട്ടിപ്പിച്ചിരുന്നു .
പാദസരത്തിന്റെ കുറച്ചു ഭാഗമേ കാണാൻ പറ്റുന്നുള്ളൂ . പച്ചയിൽ സിൽക്കിന്റെ പൂക്കളുള്ള ചുരിദാറിന്റെ പച്ച പ്ലയിൻ പാന്റാൽ പാദസരം മറഞ്ഞിരിക്കുകയാണ് .
അവൾ നടക്കുമ്പോൾ കാൽപ്പാദങ്ങളിലെ നനവ് ചാന്തിട്ട തറയിൽ പതിയുന്നുണ്ട് . ചുവന്ന തൊപ്പിയിട്ട വിരലുകൾ അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കൊതിപ്പിച്ചു .
അവൾ ചായയവനുനേരെ നീട്ടി .
മുഖത്തേക്ക് നോക്കിയപ്പോൾ നനവുള്ള കൺപീലികൾ പകുതിയടച്ചവൾ
💬 Comments
View all comments