0%
Chapter 1

? ബീവി ? [räbi]

Author : ???? | Read All Parts | 👁 338 |

? ബീവി ?

Beevi | Author : Rabi



സുമയ്യ വീടിന്റെ ഇടതുവശത്തെ മുറ്റത്തെ കരിയിലകളടിച്ചു കളയുന്ന ശബ്ദം കേൾക്കാം .. സിയാദ്‌ അടുക്കളയിലെ മൺകൂജയിൽ നിന്നുമൊരു ഗ്ലാസ് വെള്ളം കുടിച്ചു.

ഹാളിലേക്ക് പോയപ്പോൾ അയലത്തെ ഹംസാക്കയുടെ ഭാര്യയുമായി ആയിരിക്കണം സുമയ്യ സംസാരിക്കുന്നുണ്ട് . മുറ്റത്തേക്ക് പോകേണ്ടിവരാതെ ടീ പോയില്‍ പത്രം കണ്ട് കസേരയിരുന്നു . പേരയിലൂടെ കയറിപ്പോയിരുന്ന പാഷൻ ഫ്രൂട്ട് വള്ളികൾ വലിയുന്ന ശബ്ദം കേട്ടു. സുമയ്യ അവർക്ക് പറിച്ചു കൊടുക്കുന്നതാണ് .. സിയാദിനോട് ചോദിക്കാൻ മടിയുള്ളത് കൊണ്ടാകാം ഇതുവരെ അവനോട് ചോദിച്ചിട്ടില്ല . പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്നും അവളുടെ കാൽപ്പെരുമാറ്റം അടുത്തടുത്ത് വരുന്നത് കേട്ടവന്‍ അടുക്കള വാതിൽപ്പടിയിലേയ്ക്ക് നോക്കി.

അവന്റെ കണ്ണാദ്യമെത്തിയത് അവളുടെ കാലുകളിലേക്കാണ് .. മൈലാഞ്ചിയിൽ വരച്ച വലിയ വൃത്തത്തിനു ചുറ്റുമുള്ള ചെറിയ വൃത്തങ്ങൾ ആ കാലുകളുടെ ഭംഗി ഇരട്ടിപ്പിച്ചിരുന്നു . പാദസരത്തിന്റെ കുറച്ചു ഭാഗമേ കാണാൻ പറ്റുന്നുള്ളൂ . പച്ചയിൽ സിൽക്കിന്റെ പൂക്കളുള്ള ചുരിദാറിന്റെ പച്ച പ്ലയിൻ പാന്റാൽ പാദസരം മറഞ്ഞിരിക്കുകയാണ് . അവൾ നടക്കുമ്പോൾ കാൽപ്പാദങ്ങളിലെ നനവ് ചാന്തിട്ട തറയിൽ പതിയുന്നുണ്ട്‌ . ചുവന്ന തൊപ്പിയിട്ട വിരലുകൾ അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കൊതിപ്പിച്ചു .

അവൾ ചായയവനുനേരെ നീട്ടി . മുഖത്തേക്ക് നോക്കിയപ്പോൾ നനവുള്ള കൺപീലികൾ പകുതിയടച്ചവൾ മഞ്ചാടിക്കുരുവിന്റെ നിറമുള്ള നീളമുള്ള ചുണ്ടുകൾ കൊണ്ടും നുണക്കുഴിയുള്ള കവിളുകൾ കൊണ്ടും ചിരിയിൽ ചായവാങ്ങാൻ ആംഗ്യം കാണിച്ചു

"സുബൈദാത്തയുടെ വീട്ടിലെ ആട് ന്നലെ പ്രസവിച്ചു . ഇത്ത ഒരു ഗ്ലാസ് പാല് തന്നതാണ്. "

"മ്.. " സുമയ്യയുടെ സംസാരമാസ്വദിച്ചു ചെറുചിരിയാലവന്‍ മൂളി

"നാളെ തൊട്ട് ഒരു ഗ്ലാസ് പാല് തരട്ടേന്നും ചോദിച്ചു." അപ്പോഴാണ് വില്ലു പോലെ വളച്ചിട്ട കണ്‍മഷി വരയും നന്നേ കറുപ്പുള്ള കൃഷ്ണമണിയുമവൻ കണ്ടത്.

"രണ്ട് ഗ്ലാസ്: തരാൻ പറ.."

ചായ കുടിച്ചു തുടങ്ങുന്ന കണ്ടപ്പോൾ അഭിപ്രായമറിയാനെന്നോണം സുമയ്യ സിയാദിന്റെ കണ്ണുകളിലേക്ക്  നോക്കി

" ഞാൻ.. പാൽചായകുടിക്കാറില്ലാ. പാല് കുടിക്കാണെങ്കി ബൂസ്റ്റിട്ടാ കുടിക്കാ.. ചായയാണെങ്കി കട്ടൻ..

💬 Comments

View all comments