Chapter Title : ? ബീവി ? [räbi]
ചെറുചിരിയാലവന്‍ മൂളി
"നാളെ തൊട്ട് ഒരു ഗ്ലാസ് പാല് തരട്ടേന്നും ചോദിച്ചു." അപ്പോഴാണ് വില്ലു പോലെ വളച്ചിട്ട കണ്‍മഷി വരയും നന്നേ കറുപ്പുള്ള കൃഷ്ണമണിയുമവൻ കണ്ടത്.
"രണ്ട് ഗ്ലാസ്: തരാൻ പറ.."
ചായ കുടിച്ചു തുടങ്ങുന്ന കണ്ടപ്പോൾ അഭിപ്രായമറിയാനെന്നോണം സുമയ്യ സിയാദിന്റെ കണ്ണുകളിലേക്ക് നോക്കി
" ഞാൻ.. പാൽചായകുടിക്കാറില്ലാ. പാല് കുടിക്കാണെങ്കി ബൂസ്റ്റിട്ടാ കുടിക്കാ.. ചായയാണെങ്കി കട്ടൻ.. ന്നാലും ന്റെ ബീവി കൊണ്ടുവന്നതല്ലേ. ഇന്ന് കുടിക്കാം"
"ജ്ജ് കുടിച്ചോ.. അന്റെ മുക്കൂത്തി പ്പ്‌ളാ കാണുന്നേ .. ഇവടെ ബന്നേ.." അവന്‍ ചായയും പത്രവും ടീ പോയിൽ വെച്ചു .
സുമയ്യ കുറച്ചു കൂടി അവന്റെയടുത്തേക്ക് വന്നു.
" ഇവിടെ ഇരുന്നേ .. നോക്കട്ടെ .." കാലിന്റെ വലത്തേ തുടയിൽ തട്ടി കാണിച്ചു കൊണ്ടവന്‍ പറഞ്ഞു
സുമയ്യ നാണിച്ചു ചിരിച്ചു
" ഇരിക്ക്.. ജ്ജ് ഇരിക്ക് ബീവീ.. "
സിയാദ് അവളെ പിടിച്ചിരുത്തി . മുഖവും കണ്ണുകളും താഴ് ത്തിയുള്ള അവളുടെ ഇരുത്തം കണ്ട സിയാദ് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു . അവൾ കണ്ണുകളടക്കാനൊരുങ്ങി . " സഹിക്കാന്‍ പറ്റുന്നില്ല .. നിന്നെ കടിച്ചു തിന്നാന്‍ തോന്നുന്ന് " സിയാദ് അവളുടെ ചുണ്ടുകളെ നോക്കി പറഞ്ഞു അവൾ പിന്നെയും മുഖം താഴ്ത്തി . സിയാദും മുഖം താഴ്ത്തി . അവളുടെ നെറ്റിയുടെ ഇടത് വശം അവന്റെ നെറ്റിയില്‍ മുട്ടി. കവിളുകളില്‍ ചുംബിക്കാനുള്ള സ്വപ്രേരണയൊഴിവാക്കി സിയാദ് അവളുടെ തോളില്‍ കൈ വെച്ചു , മുടി മണത്തു . " സുമയ്യാ .. നിനക്കിവിടെ എങ്ങനെയുണ്ട് ." അവൾ മുഖം താഴ്ത്തി
💬 Comments
View all comments