0%

Chapter Title : ? ബീവി ? [räbi]

Author : ???? Read All Parts 1.2K

തന്നെ മറുപടിയൊന്നുമില്ലാതെ ഇരുന്നു "മ്മ്..?" " സുഖ മാണിക്കാ. ." " വീട്ടീന്ന് മാറി നിന്നിട്ടില്ലാ ല്ലോ.. ?" " അത് ശരിയാണ്. . പക്ഷെ വിഷമൊന്നുമില്ല . ഒരു രാത്രികൊണ്ട് ഇവിടവുമായി എങ്ങനെയാണ് പൊരുത്തപ്പെട്ടതെന്നറിയില്ല .. "

അവൾ തല കുനിച്ചുള്ള ഇരുത്തത്തിൽ തന്നെ അവന്റെ മുഖത്തേക്ക് കണ്ണുകളെന്തിച്ചു . കൊതിപ്പിക്കുന്ന നോട്ടത്തിലും നിയന്ത്രണം പോകാതെയവൻ ശ്രദ്ധിച്ചു . വാപ്പാനേം ഉമ്മാനേം കാണാൻ തോന്നുന്നുണ്ടോ എന്ന ചോദ്യം അവൾക്ക് വിഷമമായാലോയെന്ന് കരുതിയവൻ ചോദിക്കാതെ വിട്ടു .

“ഇന്നും കൂടെ സ്കൂളിൽ പോകാതിരുന്നാൽ പോഷൻസ് ഒക്കെ ടൈറ്റാകും ..”

“ഉം ..” സുമയ്യയുടെ കണ്ണുകൾ താണു അവന്റെ മുഖത്തേക്ക് തന്നെ തിരിച്ചു വന്നു . “നീയിവിടെ ഒറ്റക്കാകുമല്ലേ .. ”

“അതുസാരമില്ല ..”

സുമയ്യ അവന്റെ കരവലയത്തിൽ നിന്നും എണീക്കാനെന്നപോലെയനങ്ങി . പക്ഷെ സിയാദ് വിസമ്മതിച്ചുകൊണ്ട് ചേർത്തുപിടിച്ചു .

“5:00 മണിയാകുമ്പോഴേക്കും ഞാനെത്തും . എനിക്കും കാത്തിരിക്കാനൊരു പെണ്ണായി .. ” അവൻ അവന്റെ നെറ്റി വീണ്ടുമവളുടേതുമായി മുട്ടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി . സിയാദ് അവളെ താങ്ങിക്കൊണ്ടെഴുന്നേറ്റു .

- സുമയ്യ -

ജനലിലൂടെ നോക്കുമ്പോൾ ചെറിയ മുറ്റവും ഇരുമ്പിന്റെ അഴികൾ കളമായി വച്ചിട്ടുള്ള സമചതുര ഗെയ്റ്റും കഴിഞ്ഞ് വഴിയപ്പുറത്തു കപ്പത്തോട്ടമാണ് .

പത്തോളം നിരകൾ ..! ന്റെ വീടിന്റെയപ്പുറത്തും വാപ്പ കപ്പ നട്ടിട്ടുണ്ട് .. ഇക്ക പോയി കുറച്ചു നേരം പുറത്തേക്ക് നോക്കിനിന്നശേഷം ഞാൻ കർട്ടൻ നേരെയിട്ടു . മാറാല പിടിച്ചിട്ടില്ലയെന്നേയുള്ളൂ .. നിറയെ പൊടിയാണ്‌ വീട്ടിൽ .. ചുരിദാറ് മടക്കിക്കുത്തി ഞാൻ ചൂലെടുത്തു

💬 Comments

View all comments