Chapter Title : ? ബീവി ? [räbi]
. എനിക്ക് നെറ്റി ഇഷ്ട്ടമല്ല ! വീട്ടിലും എപ്പോഴും ചുരിദാറാണ് ..
ഈടെ സിറ്റ് ഔട്ടില്ല . പക്ഷെ വിസിറ്റിംഗ് ഹാളിനു നല്ല നീളവും വിസ്താരവുമുണ്ട് .
ഇടതും വലതും വശങ്ങളില്‍ നീല ഫ്രെയ്‌മിട്ട ജനൽ പാളികളും., മുന്നിൽ കര്‍ട്ടനിട്ട ഈരണ്ട് സാധാ ജനാലകൾക്കു നടുവിൽ ഡോറുമാണ് ഹാളിന് . കറുപ്പും ചുമപ്പും പെയിന്റാണ് തറയിലടിച്ചിരിക്കുന്നത് . മൊത്തത്തിൽ ., പഴയ വീടാണെങ്കിലും നല്ല സൗകര്യവും ഭംഗിയുമുണ്ട് .
ഇക്കാടെ കൊച്ചാപ്പ .. ഇപ്പൊ എന്റേം കൊച്ചാപ്പ വാങ്ങിച്ചിട്ടിക്കുന്നതായിരുന്നു .. കൊച്ചാപ്പാക്ക് സ്ഥല കച്ചോടമാണ് .. മക്കളില്ല .! ഇക്കാനെ സ്വന്തം മകനെ പോലെയാണ് കാണുന്നെ . ഇക്കാക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ ഇവിടെ താമസിക്കാൻ കൽപ്പന കൊടുത്തു .
സോഫയുടെയടിയിലും ജനാലയിലും ടി പോയിലും നല്ല പൊടിയായിരുന്നു . ഷാളുകൊണ്ട് തന്നെ മുഖം കെട്ടി വിസിറ്റിംഗ് ഹാളിലെ പൊടി മുഴുവൻ ഒഴിവാക്കി ഡൈനിങ്ങ് റൂമും പിന്നെ രണ്ടു ബെഡ്‌റൂമുകളിൽ ഞങ്ങൾ കിടക്കുന്ന റൂമിലെ ചാര്‍ജെടുത്തു .
മാറാലയില്ലെങ്കിലും വിരലുകളിലേന്തിനിന്ന് ചൂലുകൊണ്ട് മുകൾ ഭാഗമെല്ലാം തട്ടി . എന്റെ അടിവയറു വേദനിച്ചു ..
വീട്ടിൽ ഉമ്മച്ചിക്കും മെഹ്ജൂക്കും പൊക്കമില്ല . എനിക്കാണ് വാപ്പാടെ പൊക്കം കിട്ടിയിരിക്കുന്നെ .. എന്നാലും സ്റ്റൂളിൽ നിന്നാലേ ശരിക്കുമെത്തൂ .. ഇവിടെ ഒരു സ്ടൂളേയുള്ളൂ .. അത് ഇക്ക ഇരിക്കുന്നതും !
മുകളിൽ തട്ടിയതിനു ശേഷം കിടക്ക പൊടി കൊട്ടാനായി പൊക്കി . ചകിരിക്കിടക്കയായതിനാൽ കട്ടിലിൽ നിറയെ പൊടിയായിരുന്നു .
സുബൈദാത്താടെ വീട്ടിലെ പുതിയ അതിഥികളുടെ കരച്ചിലും പാല് കുടിക്കാന്‍ അകിടിൽ ശക്തിയെല്ലാമെടുത്തിടിക്കുന്ന
💬 Comments
View all comments