Chapter Title : ? ബീവി ? [räbi]
ശബ്ദവും കേട്ട് ന്റെ മാറും വേദനിച്ചു .
രണ്ടു കുഞ്ഞുങ്ങളെ ഉള്ളൂ ..! വീട്ടിലെ സുന്ദരിപ്പെണ്ണ് കഴിഞ്ഞതവണ നാല് പ്രസവിച്ചു . അവരും നാലും ചേർന്നാ സുന്ദരിയെ ഇടിക്കുന്നെ .. പാവം തോന്നി മെഹ്ജു രണ്ടെണ്ണത്തിനെ പിടിച്ചു വെക്കും .
അന്നാലും.. അത് സുഖമുള്ള വേദനയാണ് .. ഞാനെന്റെ മാറിൽ അറിയാതെ തടവി ..
എന്റെ മൂക്ക് കുത്തി ഇപ്പളാ ശരിക്ക് കാണുന്നേന്ന് ..
പെണ്ണ് കാണാൻ വന്നപ്പോ തൊട്ട് എന്റെ മുഖത്തു ന്നു കണ്ണെടുത്തിട്ടില്ല . പലഹാരങ്ങള് മുഴുവൻ ഒപ്പം വന്നോരു തിന്നു തീർത്തിട്ടും ഒറ്റക്ക് സംസാരിക്കാൻ പോയോരെ കണ്ടില്ലാന്ന് പറഞ്ഞു അമ്മായീം മെല്ലാരും എന്നെ കളിയാക്കാരുന്നു ..
നാണിച്ചു പിൻവലിയാൻ നോക്കിയ എന്നെ അരമണിക്കൂറ് പിടിച്ചിരുത്തിയതാ .!
അന്നട്ടിപ്പം മൂക്കുകുത്തി ശരിക്ക് കണ്ടില്ലാർന്നെന്നു ..
ഞാൻ പൊടിതട്ടി കിടക്ക നേരെയാക്കി അലമാരയിൽ നിന്നും ഷീറ്റെടുത്തു വിരിച്ചു .
ഇന്നലെ രണ്ടു തലയിണ കണ്ടപ്പോൾ ഞാൻ കരുതി എനിക്ക് പുതിയത് കരുതിയതായിക്കുമെന്ന് .. ഇനിയിപ്പ നീയെടുത്തോ കെട്ടിപ്പിടിക്കാൻ നീയുണ്ടല്ലോയെന്ന് മറുപടി ..
തറയിലേക്ക് ശ്രദ്ധിച്ചപ്പോ ഒരു ചോരത്തുള്ളി പടർന്നു കിടക്കുന്നു .. ഇതെങ്ങനാ തറയിൽ ചോരവീണേ ..
മുട്ടുകുത്തിയത് ഞാൻ ചെറുവിരൽ കൊണ്ട് മായ്ച്ചെടുത്തു .
മനസ്സും ശരീരവും ഞാനല്ലാതെ മറ്റൊരാൾ ഉടമപ്പെടുത്തിയതിന്റെ നിർവൃതി ഇപ്പോഴും മാറിയിട്ടില്ല .! കണ്ണുകൾക്കും കാതിനും മുഖത്തിനും ഇതുവരെയില്ലാത്ത വെളിച്ചവും പ്രസരിപ്പും !
ദേഹമാസകലം ഉന്മേഷത്തിന്റെയോ അമിത പോഷണോപചയാപചയം നടന്നതിന്റെയോ ചുറുചുറുക്ക് .!
ചുംബനങ്ങളേറ്റു വാങ്ങിയ കോശങ്ങളെല്ലാം നിന്ന് തുള്ളുന്നപോലെ ..
ഞാൻ കിടക്കയിൽ കിടന്ന് ഇക്ക കിടക്കുന്നിടത് കൈ
💬 Comments
View all comments