0%

Chapter Title : ? ബീവി ? [räbi]

Author : ???? Read All Parts 1.2K

പത്തികൊണ്ട് തലോടി .

വിളിക്കാമെന്ന് പറഞ്ഞു പഴയൊരു നോക്കിയ ഫോൺ മേശപ്പുറത്തു വെച്ചിരുന്നു . ഞാൻ എണീറ്റ് തറയടിച്ചു മേശയുടെയൊരു ഡ്രോ തുറന്നപ്പോൾ എടന്നയുടെ ഉണങ്ങിയ മൂന്നുനാലിലകൾ കിടക്കുന്നു ! ചക്കയട തിന്നിട്ട് വെക്കാൻ കണ്ട സ്ഥലമാണ് .. ആളൊരു മടിയനാണ് .. അതെല്ലാം നിലത്തേക്കിട്ടിട്ട് പേപ്പറുകളെല്ലാം അടുക്കി വെച്ചു . രണ്ടാമത്തെ ഡ്രോ തുറന്നപ്പോൾ ഡയറിയും കുറേ അരനീളൻ കളർ പെൻസിലുകളും .

കുറുമ്പ് തോന്നി ഡയറി തുറന്നു .

സിയാദ് s /o മമ്മദാലി ഫിർദൗസ് മൻസിൽ സേട്ടുപീടിക , ഒതായി

മമ്മദാലിയും പാത്തുമ്മയും !

ഇക്കാടെ ഉമ്മാടെ പേര് ഫാത്തിമ ന്നാണ് .. ഉമ്മ നാല് മാസം മുന്ന് മരിച്ചു . ഇക്ക ഉമ്മാടെയടുത്തേക്കെപ്പോഴും ചാഞ്ഞു നിക്കുന്ന പൊന്നുമോനായിരുന്നെന്ന് നാത്തൂൻ പറഞ്ഞിരുന്നു . ഇക്കാക്ക് കല്ല്യാണാലോചിച്ചു തുടങ്ങിയതും അത് കാരണമാണെന്നും .! “ഇക്ക വെറും പാവമാണ് ..” “പാവമാണ് .. പാവാടെയാണ് ” എന്നങ്ങനെയുള്ള വർത്തമാനമായിരുന്നു നാത്തൂന്റെ സംസാരം .. നാത്തൂൻ എന്നെക്കാൾ ഒരു വയസിളയതാണ് . ഇക്കാടെ അതേ മുഖമാണ് അവൾക്കും . ഒരു സുന്ദരിക്കുട്ടി ! ഇക്കാടെ കൈയ്യേല് പിച്ചി ഞങ്ങളെ കളിയാക്കലായിരുന്നു ഇക്കാടെ വീട്ടിൽവെച്ച് അവളുടെ പണി .!

കോൺടാക്ട്സ് പേജില് കുറച്ചു പേരുടെ പേരും ഫോൺ നമ്പറിന് പകരം ഡേറ്റും എഴുതിയിരിക്കുന്നു . പേരിന്റെ ബ്രാക്കറ്റില് ബ്രാഞ്ചും ഡിവിഷനും എഴുതിയിരിക്കുന്ന കണ്ടപ്പോള് സ്റുഡന്റ്സിന്റെ പേരുകളാണെന്ന് മനസ്സിലായി .!

ഓരോ പേരുകൾ വായിച്ചു കൊണ്ടിരിക്കെ ഫോൺ ബെല്ലടിച്ചു സമയം പതിനൊന്ന് ഇരുപത് !

“ ഹാലോ ” “

💬 Comments

View all comments