Chapter Title : ? ബീവി ? [räbi]
. അവർക്കും ആ അനുഭവത്തിൽ നിന്നും നല്ലൊരു മാറ്റവും വകതിരിവും കിട്ടും . പാടത്തെ കളി കാണാൻ പോയപ്പോൾ വൈകുന്നേരം കളിക്കുന്നവരൊന്നും വരാത്തതിനാൽ കൊച്ചു പിള്ളേര് കളി തുടരുകയായിരുന്നു . അവരുടെ കളികണ്ടിരിക്കുമ്പോൾ., കളിയുടെയിടയിൽ ഒരുത്തൻ ഒരുത്തനെ ഫൗൾ ചെയ്തു വീണു ചാരലിലുരഞ്ഞ് പിരികത്തിന്റെയടുത്തു കീറിപ്പോയി ! വീണവൻ ചോരയൊഴുകുന്നത് പോലും ഗൗനിക്കാതെ അവസരം ഉപകാരമായി കണ്ട് പെനാൽറ്റി ചോദിച്ചു . കൊടുക്കാതായപ്പോൾ കളിതുടർന്ന് അവൻ ലവന്റെ പോസ്റ്റിലിട്ട് ലവനെ മുട്ട് കൈ കൊണ്ട് കുത്തി നിലത്തിട്ടു . ലവൻ പിടഞ്ഞെഴുന്നേറ്റ് ഫ്രീ കിക്ക് ചോദിച്ചു . അവൻ നിക്കറൂരി ഇന്നാ എടുത്തോന്ന് ലവനോട് .. ഇത്രയുമായപ്പോൾ ഞാൻ പഞ്ചസാര പഴത്തിന്റെ മരത്തിന്റെ കൊമ്പൊടിച്ച് രണ്ടെണ്ണത്തിനുമിട്ട് പൂശി . പിന്നെ ഗ്രൗണ്ടിൽ കിടന്ന് കരച്ചിലായി സാധ്വനിപ്പിക്കലായി . എല്ലാ പിള്ളേർടെയിടയിലും ഞാനൊരു വില്ലനായി .
എന്നെ പറ്റി എന്താണെന്നെഴുയിരിക്കുന്നതെന്നറിയാൻ തിടുക്കമായി പേജുകൾ ക്ഷമയില്ലാതെ മറിച്ചു മറിച്ചു സെപ്റ്റംബറിലെത്തി . മൊത്തം സ്കൂൾ കാര്യങ്ങൾ ! സെപ്തംബർ 7 കഴിഞ്ഞു എഴുതിയിട്ടുമില്ല ! ങാ .. ഇക്ക ന്റെ വീട്ടിലും ഇക്കാടെ വീട്ടീമൊക്കെയായിരുന്നില്ലേ .. വെറുതെ പിന്നെയും പേജുമറിച്ചു . ഹാ .. സെപ്തംബർ 16 ൽ എഴുതിയിട്ടുണ്ട് .
സാറ്റർഡേ സൺ ഡേ ഡയറിയിൽ ഒറ്റപ്പേജിലാണ് . വീട്ടിൽ പോകാറുള്ളത് കൊണ്ടാകാം സാറ്റർ ഡേയും സൺ ഡേയും മിക്കതും ബ്ലാങ്ക് ആയിരിക്കും . ഞങ്ങൾ ഇന്നലെ , തിങ്കളാഴ്ച രാത്രിയാണ് എന്റെ വീട്ടിൽ നിന്നും വന്നത് . പക്ഷെ 16 ലെ എഴുതിയിട്ടുണ്ട് ഇന്നലെ എഴുതിയതാകും . എന്റെ ഞെരമ്പുകൾ വലിഞ്ഞു ശരീരം കുളിർത്തു രോമങ്ങളെഴുന്നു .
15SATSEP2018
T നായിഫ് വന്നിരുന്നു .. നായിഫ് മാത്രമേ അവിടെ നിന്നും വന്നുള്ളൂ . ബന്ധുക്കളെത്ര പേർ വന്നിട്ടും കൂട്ടുകാരെത്രപേർ വന്നിട്ടും അവൻ വന്നപ്പോളുണ്ടായ സന്തോഷം ഷെഫീഖിന്റെ സാന്നിധ്യത്തിലല്ലാതെ എനിക്കുണ്ടായില്ലെന്നത് ഞാൻ ശ്രദ്ധിച്ചു . നായിഫിനെ കണ്ടിട്ട് മൂന്നുവർഷത്തോളമായിക്കാണും . ഈ വർഷം ഡിഗ്രി കഴിഞ്ഞിരിപ്പാണ് .. അവന്റെ മുഖം കണ്ടപ്പോളെനിക്ക് വാത്സല്യവും അനുകമ്പയും തോന്നി ! അടുത്ത് വന്നപ്പോളവനെ കെട്ടിപ്പിടിച്ചു . അവന്റെ തോളിൽ വലതു കൈ വെച്ചപ്പോൾ അവന്റെ എന്റെ മുഖത്തേക്കുള്ള നോട്ടം , എഴുതാൻ പറ്റാത്ത അനുഭൂതിയാണ് . കൈ കുമ്പിളിൽ മുഖം പിടിച്ചു -
16SUN അവന്റെ നെറ്റിയിലുമ്മവെക്കാൻ തോന്നിയെങ്കിലും അനവസരമായതുകൊണ്ടും നിയന്ത്രിച്ചു
💬 Comments
View all comments