0%

Chapter Title : ? ബീവി ? [räbi]

Author : ???? Read All Parts 1.2K

എന്റെ ഞെരമ്പുകൾ വലിഞ്ഞു ശരീരം കുളിർത്തു രോമങ്ങളെഴുന്നു .

15SATSEP2018

T നായിഫ് വന്നിരുന്നു .. നായിഫ് മാത്രമേ അവിടെ നിന്നും വന്നുള്ളൂ . ബന്ധുക്കളെത്ര പേർ വന്നിട്ടും കൂട്ടുകാരെത്രപേർ വന്നിട്ടും അവൻ വന്നപ്പോളുണ്ടായ സന്തോഷം ഷെഫീഖിന്റെ സാന്നിധ്യത്തിലല്ലാതെ എനിക്കുണ്ടായില്ലെന്നത് ഞാൻ ശ്രദ്ധിച്ചു  . നായിഫിനെ കണ്ടിട്ട് മൂന്നുവർഷത്തോളമായിക്കാണും . ഈ വർഷം ഡിഗ്രി കഴിഞ്ഞിരിപ്പാണ് .. അവന്റെ മുഖം കണ്ടപ്പോളെനിക്ക് വാത്സല്യവും അനുകമ്പയും തോന്നി ! അടുത്ത് വന്നപ്പോളവനെ കെട്ടിപ്പിടിച്ചു . അവന്റെ തോളിൽ വലതു കൈ വെച്ചപ്പോൾ അവന്റെ എന്റെ മുഖത്തേക്കുള്ള നോട്ടം , എഴുതാൻ പറ്റാത്ത അനുഭൂതിയാണ് . കൈ കുമ്പിളിൽ മുഖം പിടിച്ചു -

16SUN അവന്റെ നെറ്റിയിലുമ്മവെക്കാൻ  തോന്നിയെങ്കിലും അനവസരമായതുകൊണ്ടും നിയന്ത്രിച്ചു . ഷെഫീഖിന് ഓട്ടവും വെപ്പ്രാളവുമാണ് . ഇന്നലെ എന്റെ അമ്മായിയുമ്മ എന്റെ പുറകെ തന്നെയായിരുന്നു . എന്റെ ഓർമയിൽ പോലും പാൽ മാത്രായിട്ട് കുടിച്ചിട്ടില്ല . ഉമ്മ എന്നെ കൊണ്ട് മൊത്തം 3 ഗ്ലാസ് കുടിപ്പിച്ചു . ഇത്ര പേര് മുഖത്തു നോക്കി നിൽക്കുമ്പോ ഓക്കാനിക്കാൻ പോലും പറ്റില്ലല്ലോ !

ഒരു നായിഫ് ..! ഷഫീഖ്ക്ക.., പിന്നെ ഉമ്മയും ഞാനില്ല .! ഇത് വരെ കാണാത്ത ‘T’ യും ഇത്രയടുപ്പമുള്ള നായിഫിനെയും ഞാൻ മുൻപേജുകളിൽ തിരഞ്ഞു . പുറകിൽ നിന്നും തിരഞ്ഞപ്പോൾ കണ്ടില്ല ! മുൻ ഭാഗത്തു നിന്നും ഒന്നും കൂടെ പേജുകളോരോന്നായ് തിരഞ്ഞപ്പോൾ ജൂലൈ 4 ഇന്റെ മധ്യഭാഗത്തു ഒരു സെന്റെൻസ് മാത്രം ‘T’ യിട്ട് വേർതിരിച്ചെഴുതിയിട്ടുണ്ട് .

04MON

💬 Comments

View all comments