0%

Chapter Title : ? ബീവി ? [räbi]

Author : ???? Read All Parts 1.2K

JUN2018

**** T സ്കൂളിന് മുന്നിലെ മാവിന്റെയും ഞാവലിന്റെയുമെല്ലായിലകളും കൊഴിഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ കുറേനേരം നോക്കി നിന്നു , ഞാനല്ല നീയെന്നു പറഞ്ഞു ..

****

27FRIJUL2018

**** T ക്ലാസ്സിൽ നിന്നും ഒരു ലവ് ലെറ്റർ പിടിച്ചു . ചിരിയടക്കിപ്പിടിച്ചുകൊണ്ട് അവനെ മാറ്റി നിർത്തി ശകാരിച്ചു .

****

കുറേ നോക്കിയെങ്കിലും മറ്റെവിടെയും കണ്ടില്ല . വേറെ ഡയറിയുണ്ടോയെന്നറിയാൻ താഴത്തെ കള്ളിയുടെ വാതിൽ തുറന്നു . അതൊരു ‘രസതന്ത്രശാല ’ യായിരുന്നു ! അവക്കിടയിൽ 2017 യും 2016 ഉം കണ്ടു ! 2017 ലെതറിന്റെ പുറം തട്ടയിൽ പൊതിഞ്ഞിരിക്കുകയാണ് ! എടുത്തു തുറന്നപ്പോൾ ലെതറിലും ഡയറിയുടെ പുറം താളിനുമിടയിൽ എന്തോ നിരങ്ങുന്ന പോലെ തോന്നി ! ഞാൻ പുറം തട്ടയഴിച്ചു .. വരയിട്ട കടലാസിലൊരു നീണ്ട കുറിപ്പ് .!

എന്റെ ആയിഷയുടെ ചിരിയും കവിളും കരിമഷിയിട്ട കണ്ണുകളും പച്ചക്കളമുള്ള വട്ടത്തിൽ പിൻ കഴുത്തു വെട്ടിയ പഴയ യൂണിഫോം ചുരിദാറും വലിച്ചു കൊളുത്തിടുന്ന പാവാടയും എന്നും മൈലാഞ്ചിയിൽ പാതി പൊതിഞ്ഞ നഖങ്ങളും എന്തെല്ലാമാണിനിയും എന്നെ കാർന്നു തിന്നുക .. ഉയിരൊരുമിച്ച് കാർന്നു തിന്നിരുന്നെങ്കിൽ ഉമ്മാടേം കരഞ്ഞു കണ്ടിരുന്നില്ലാത്ത വാപ്പയുടേം ആധിയും സങ്കടവും തീരുമായിരുന്നു .

ഇല്ല ആയിഷാ .. എനിക്ക് നീ സുഖമാണ് .. നിന്റെ ഓർമകളെനിക്ക് കുളിർകാറ്റാണ്‌ .. നിന്റെ ഈറനിൽ പടർന്ന കരിമഷിക്കണ്ണുകളെ മുത്തം നൽകാൻ ഞാൻ  നിന്റെ കവിളിൽ പിടിക്കുമ്പോൾ എന്റെ വിരലുകൾക്കിടയിലൂടെയത്   ഉയിരിൽ കുളിർ പരത്തി  തെന്നിമായും  . നിന്റെ കാതിൽ പറഞ്ഞ സ്വകാര്യങ്ങളത്രയും

💬 Comments

View all comments