0%

Chapter Title : ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)

Author : Master Read All Parts 1.1K

അവള്‍ നോക്കിനിന്നുപോയി. മുണ്ട് മടക്കിക്കുത്തി അയാള്‍ തന്റെ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ അംബികയുടെ മുഖം തുടുത്തു. അവളറിയാതെ ചുണ്ട് മലര്‍ത്തി ആ നെഞ്ചു വിരിച്ചുള്ള നടത്തം വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി.

ബെന്നി മുന്‍വാതിലില്‍ എത്തി ഡോര്‍ബെല്ലില്‍ കൈയമര്‍ത്തി. ആ ബെല്ല് കേടായിട്ടു കുറെ നാളുകള്‍ ആയിരുന്നു. ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതിനാല്‍ അവന്‍ കതകില്‍ മുട്ടി. അംബിക അവനെ കണ്ടു ഷോക്ക് അടിച്ചത് പോലെ നില്‍ക്കുകയായിരുന്നു. അവളുടെ ഉള്ളിലെ സ്ത്രീ അവന്റെ പുരുഷത്വത്തിന്റെ മുന്‍പില്‍ മൂക്കും കുത്തി വീണു കഴിഞ്ഞിരുന്നു. എങ്കിലും സമനില വീണ്ടെടുത്ത് അവള്‍ ചെന്നു കതക് തുറന്നു.

പ്രായമായി തൊലിയൊക്കെ ചുളുങ്ങിയ ഏതോ തൈക്കിളവിയോടാണ് തനിക്ക് ഇടപെടേണ്ടത്‌ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ടാണ് ബെന്നി എത്തിയത്. പക്ഷെ കതക് തുറന്ന് തന്നെ നോക്കിയ പെണ്ണിനെ കണ്ടപ്പോള്‍ അവനൊന്നു ഞെട്ടി. പെണ്ണെന്നു പറഞ്ഞാല്‍ ഇവളാണ് എന്നവനു തോന്നി. ഇനി ഇവളാണോ അതോ ഇവളുടെ തള്ളയാണോ ഉടക്കിയിരിക്കുന്നത് എന്നവന്‍ സംശയിച്ചു. ശിവനോട് ഏതു സ്ത്രീയാണ് പ്രശ്നം ഉണ്ടാക്കിയത് എന്ന് ചോദിക്കാന്‍ മറന്ന് പോയത് അവനപ്പോള്‍ ഓര്‍ത്തു.

“ഞാന്‍ ബെന്നി....അപ്പുറത്തെ സ്ഥലം എന്റേതാണ്...അതിന്റെ വേലി ഇടലുമായി ബന്ധപ്പെട്ട് ഇവിടെ ആരോ എന്തോ പരാതി പറഞ്ഞു എന്നെന്റെ ജോലിക്കാര്‍ പറഞ്ഞറിഞ്ഞു...നമ്മളാണോ ഇവിടുത്തെ വീട്ടുകാരി..?”

ബെന്നി അവളുടെ വന്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ചോദിച്ചു. മുതലാളി എന്ന് ശിവനില്‍ നിന്നും കേട്ടപ്പോള്‍ അംബികയും മനസ്സില്‍ കരുതിയത് ഇതൊന്നുമായിരുന്നില്ല. ഏതോ പ്രായമായ മൂരാച്ചി കിഴവന്‍ ആയിരിക്കും എന്നാണവള്‍ കരുതിയിരുന്നത്. ഇതിപ്പോള്‍...അവളുടെ മുഖം വല്ലാതെ തുടുത്തു.

“സാറിന്റെയാണോ ആ സ്ഥലം..?”

അവസാനം അവള്‍ ചോദിച്ചു.

“അതെ..”

“ഇവിടുത്തെ

💬 Comments

View all comments