0%

Chapter Title : ബെന്നിയുടെ പടയോട്ടം - 34 (ടീന)

Author : Master Read All Parts 1.8K

ആള്‍ ചോദിക്കുന്നത് ബെന്നി കേട്ടു. അവള്‍ തലയാട്ടിയ ശേഷം സൈക്കിളില്‍ മുന്‍പോട്ടു നീങ്ങി. ആണുങ്ങളില്‍ പലരും അവളെ നോക്കി വെള്ളമിറക്കുന്നത് ബെന്നി കണ്ടു. അവന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ഒരു നാരങ്ങാവെള്ളം വാങ്ങി കുടിച്ച ശേഷം വണ്ടി അവള്‍ പോയ വഴിയെ വിട്ടു.കമ്പികുട്ടന്‍.നെറ്റ് നല്ല അകലത്തിലാണ് അവന്‍ വണ്ടി ഓടിച്ചത്. ദൂരെ അവള്‍ പോകുന്നത് അവനു കാണാമായിരുന്നു. അല്പം മുന്‍പോട്ടു ചെന്ന് ഒരു വളവു തിരിഞ്ഞപ്പോള്‍ അവളുടെ സൈക്കിള്‍ തടഞ്ഞ് ബൈക്കില്‍ ഒരു ഫ്രീക്കന്‍ എന്തോ പറയുന്നത് ബെന്നി കണ്ടു. ടീന പിന്നിലേക്ക് അവന്‍ വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.

“അവന്‍ തന്നെ ആള്” ബെന്നി മനസ്സില്‍ പറഞ്ഞു. അവന്‍ വണ്ടി നേരെ അവരെ കടന്നു നിര്‍ത്തിയിട്ട് അതില്‍ നിന്നും ഇറങ്ങി. ബൈക്കില്‍ ഇരുന്നവന്‍ ബെന്നിയെ ശ്രദ്ധിക്കാതെ ടീനയോട് എന്തോ പറയുകയായിരുന്നു.

“എന്താ മോളെ..ഇവന്‍ ഏതാ?’ ബെന്നി അവളുടെ അരികിലേക്ക് എത്തി ചോദിച്ചു. അവന്‍ ഞെട്ടിത്തിരിഞ്ഞു ബെന്നിയെ നോക്കി.

“അറിയില്ല അങ്കിള്‍..എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയതാ ഇയാള്‍” അവള്‍ ഭീതിയോടെ പറഞ്ഞു.

“ങാ മോള് ഇങ്ങു മാറ്..” ബെന്നി പറഞ്ഞു. അവള്‍ സൈക്കിളുമായി അവന്റെ അരികില്‍ നിന്നും മാറി ബെന്നിയുടെ വണ്ടിയുടെ അടുത്തെത്തി നിന്നു. ഫ്രീക്കന്‍  ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ ബെന്നി അതിന്റെ താക്കോല്‍ ഊരിയെടുത്തു.

“എന്റെ താക്കോല്‍ താ..” അവന്‍ പറഞ്ഞു.

“നിന്റെ താക്കോല്‍ ഉടയ്ക്കാനാ ഞാന്‍ വന്നത്..നീ പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കില്ല അല്ലേടാ...” ബെന്നി അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ കൂട്ടി പിടിച്ച് അടുപ്പിച്ചുകൊണ്ട് ചോദിച്ചു.

“ഞ..ഞാനൊന്നും ചെയ്തില്ല...ചുമ്മാ വഴി ചോദിയ്ക്കാന്‍

💬 Comments

View all comments