Chapter Title : ഭാഗ്യദേവത 10
കസ്റ്റമർനു വേണ്ടി. അതും ഞാൻ അറിഞ്ഞത് അവളിൽ........ ആ സ്ത്രീസുഹൃത്തിൽ നിന്നു തന്നെ ആയിരുന്നു. ആ പാവവും അതുപോലെ തന്നെ കെണിക്കപ്പെട്ട അയാളുടെ മറ്റൊരു ഇരയായിരുന്നു.
കല്യാണം കഴിഞ്ഞതു മുതൽ വെറും ആറു ദിവസമാണ് എന്റൊപ്പം നാട്ടിലെ ആ വീട്ടിൽ അയാൾ ഉണ്ടായിരുന്നത്. അത്രയും ദിവസം എന്നെ അയാളുടെ അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടത്തിയത്. അതിന്റെ ഗുട്ടൻസ് എനിക്ക് അന്ന് മനസിലായില്ല.... മാത്രമല്ല, അതിന് എനിക്ക് മനസിലാവാത്ത ചില കാര്യകാരണങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി..... പുതുമോടിയിൽ ആയതു കൊണ്ട് തർക്കിച്ചു സംസാരിക്കാനോ, ചോദ്യം ചെയ്യുവാനോ, ഞാൻ ധൈര്യപ്പെടില്ലന്ന് അങ്ങേർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ഏഴാമത്തെ ദിവസം പുള്ളി എന്നെ അവിടെ വിട്ടിട്ടു സിങ്കപ്പൂർക്ക് പറന്നു.
അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ് മിടുക്കും, സൗന്ദര്യവും ഉള്ള എത്രയോ യുവതികൾ അയാളെ ചുറ്റിപറ്റി സ്വന്തം ഓഫീസിലും, സ്വന്തം കസ്റ്റഡിയിലുമായി അവിടെ തന്നെ ഉണ്ട്... പക്ഷെ അതൊന്നു മായിരുന്നില്ല അയാളുടെ ലക്ഷ്യം എന്നത് ഞാൻ മനസിലാക്കി. നിത്യവും പാർട്ടി, ക്ലബ്, ഫാമിലി റെസ്റ്ററെന്റ്, എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പല സ്ഥലങ്ങളും സന്ദർശിക്കുക. കറങ്ങി നടക്കുക പതിവായിരുന്നു. വെറുതെയെങ്കിലും, പല പല വൻകിട ബിസിനസ്കാരുടെ ഫ്ലാറ്റുകളിൽ സന്ദർശിക്കുക, എനിക്ക് മനസിലാവാത്ത, ചില കോടു ഭാഷകളിൽ അവരോട് സംഭാഷണങ്ങൾ നടത്തുക.......
അതൊക്കെ എന്നെക്കാണിച്ച് വില പറയുന്ന, വൻ ഇടപാടുകാരായിരുന്നു, എന്ന് ഇത്തിരി വൈകിയാണ് എനിക്ക് മനസിലായത് ..... പിന്നെ പിന്നെ അത് പതുക്കെ ബിയർ പബ്, ഡാൻസ് ബാർ, ആഡംബര പാർട്ടികൾ, ക്യാബ്‌റ ബാറുകൾ, എന്നൊക്കെയുള്ള സെറ്റപ്പിലേക്ക് മാറി. പണം
💬 Comments
View all comments