0%

Chapter Title : ഭാഗ്യദേവത 10

Author : Freddy Nicholas Read All Parts 567

കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ആ രാജ്യത്ത്.

അന്നൊക്കെ, പലതരത്തിലുള്ള "സെക്സി" ഡ്രെസ്സുകൾ ഉടുക്കാൻ എന്നെ നിർബന്ധിക്കുന്ന പതിവ് തുടങ്ങി... അതിനും ഞാൻ വഴങ്ങിയില്ല... ഇതിന്റെ പുറകിൽ, ചില നിഗൂഢ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ഞാൻ പെട്ടെന്ന് തന്നെ മണത്തറിഞ്ഞു... എന്നെ വലയിൽ പെടുത്താൻ അയാൾ പല പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. അപ്പോൾ മറ്റു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ കാണിച്ചു ഞാനും അയാളിൽ നിന്നും വഴുതി മാറി നിൽക്കും.. പക്ഷെ പിന്നീട് അതിലും അയാൾക്ക്‌ സംശയം തോന്നി, എന്നെ രഹസ്യമായും നിരീക്ഷിക്കാൻ തുടങ്ങി. അവസാനം ഞാൻ പിടിക്കപ്പെടു മെന്നായപ്പോൾ സഹികെട്ടു, അറ്റകൈക്ക്‌,..... സ്വകാര്യമായി ഞാൻ ഒരു ഭീഷണി മുഴക്കി...

എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ അവിടെത്തെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുമെന്നും, അവിടെ നടക്കുന്ന തോന്യവാസങ്ങൾ അവിടെത്തെ മലയാളി സംഘടനയുടെ പ്രസിഡണ്ടിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും, നിങ്ങൾ അവരുടെ നിരീക്ഷണതിലാണെന്നും.. മറ്റും.... ഇത്രയും ആയപ്പോൾ തന്നെ പുള്ളി, നൈസായി കളം ഒഴിഞ്ഞു. തക്ക സമയത്ത് തന്നെ വീട്ടിൽ നിന്ന് ഫോൺ വിളിയും വന്നു. അതോടെ ഞാൻ നാട്ടിലെത്തി. കഴിഞ്ഞ മാസം ഞാൻ ഒരു ന്യൂസ്‌ കൂടി അറിഞ്ഞു. എന്താ ചേച്ചി, വല്ല കുഴപ്പവും ? മം...!! ബിസിനസ് ആവശ്യാർത്ഥം ഏതോ വൻകിട പണമിടപാട് കാരുമായി സാമ്പത്തിക തിരിമറി നടത്തി, അവരുമായി ഉടക്കി പിരിഞ്ഞു ഒരു കൊലപാതകശ്രമത്തിൽ കൂട്ട്പ്രതിയായി സംശയിക്കപ്പെട്ടു, കുടുങ്ങി കിടക്കുവാ പുള്ളി... ആള്, ഇപ്പൊൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.... ഇപ്പൊ ഈ അടുത്ത കാലത്തൊന്നും നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയിലും...... അതും, ഞാൻ അറിഞ്ഞത് നാട്ടിലെ

💬 Comments

View all comments