0%

Chapter Title : ഭാഗ്യദേവത 10

Author : Freddy Nicholas Read All Parts 211

ദോശ" കഴിച്ചുവെന്ന് വരുത്തി, ഞാൻ എഴുന്നേറ്റു കൈ കഴുകി...... എന്നും ഞാൻ പ്രാതൽ കഴിക്കുമ്പോൾ എനിക്കുള്ള ഒരു ഗ്ലാസ് പാലുമായ് വരുന്ന, ചേച്ചിയെ ഇന്ന് കണ്ടില്ല..... എന്താണാവോ അടുക്കളയിൽ ഇത്ര തിരക്കുള്ള ജോലി.... ?അടുക്കളയിലോട്ട് പോയി ഞാൻ അമ്മയോട് ചോദിച്ചു..... "അമ്മേ ചേച്ചി എന്തിയെ"...... ? ? ആ,,.... ഞാൻ കണ്ടില്ല,,, കുറച്ചു നേരം മുൻപ് ഇവിടുണ്ടായിരുന്നുല്ലോ....!! ഞാൻ അവിടെയൊക്കെ തിരഞ്ഞു....! അവളെ കണ്ടില്ല...... എങ്ങോട്ടാ പോയേ.... ?. ഞാൻ വീട്ടിന്റെ പുറക് വശത്തു ഒന്ന് പോയി നോക്കി.... തിരികെ വന്ന് ചോദിച്ചു..... വന്നില്ലേ അമ്മേ അവള്.. ? അവൾ അവിടെങാനും കാണും..... പുറക് വശത്തെ വാതിൽക്കൽ നിന്നു ഞാൻ ചേച്ചിയെ നീട്ടി വിളിച്ചു..... ചേച്ചി.... ചേച്ചി....!!! ആ പറമ്പിലത്രയും എന്റെ കണ്ണുകൾ അവളെ പരതി..... കൃത്യം 7:30 യ്ക്ക് ടാക്സി വന്നു. എന്നാലും ഇവളിത് എങ്ങോട്ട് പോയി.... ഒന്ന് പറയാതെ. അപ്പോഴാണ്‌ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്..... തൊഴുത്തിലെ നന്ദിനിയുടെ കിടാവിനെ കെട്ടിയ മരക്കുറ്റിയിൽ, ആ കയറുമില്ല കിടാവുമില്ല..... ഇത്തിരി മുൻപോട്ട് നോക്കിയപ്പോൾ ചേച്ചിയുടെ ഊരിയിട്ട ഒരുജോഡി ഹവായ് ചെരുപ്പുകളും ഞാൻ അവിടെ കണ്ടു........ അകാരണമായ ഒരു ഭയം എന്റെ മനസ്സിൽ നാമ്പിട്ടു..... പെട്ടെന്ന് എന്റെ പുറകിൽ നിന്ന്... അടുക്കള വാതിൽക്കൽ നിന്നു കൊണ്ട് ഞങ്ങളുടെ സുരേട്ടന്റെ ഉറക്കെയുള്ള വിളിയുടെ ശബ്ദം ഞാൻ കേട്ടത്... "അതുകുഞ്ഞേ" ഒന്ന് വേഗം ഓടി വായോ... !!! ഞാൻ ഞെട്ടിത്തിരിഞ്ഞ് അങ്ങോട്ട്‌ ഓടി ........

തുടരും..........

💬 Comments

View all comments