Chapter Title : ഭാഗ്യദേവത 11
ഒന്നും നോക്കാനില്ല, ആരെയും പേടിക്കാനില്ല....... എന്നെ തടയാൻ ആർക്കും കഴിയില്ല..... !!
ആ കണ്ണുകളിലെ തിളക്കം, പൂ പോലെ വിടർന്ന ആ മുഖത്തേ സന്തോഷം,........ ഒരു നിമിഷം, അത് കണ്ട എന്റെ മനസ്സ് നിറഞ്ഞു. പെട്ടെന്ന് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു... കീഴ്താടിയും ചുണ്ടുകളും വിറച്ചു, ഒരു പൊട്ടി കരച്ചിലിന്റെ വക്കത്തായിരുന്ന അവൾ എന്നെ ഗാഢമായി കെട്ടിപ്പുണർന്ന്, എന്റെ നെഞ്ചിൽ മുഖം ചേർത്തമർത്തി രണ്ടു നിമിഷം നിശബ്ദം എങ്ങലടിച്ചു, കരഞ്ഞു..... ആ കണ്ണുകളിൽ നിന്നും അശ്രുക്കൾ ധാരധാരയായി പൊഴിഞ്ഞു...... ആ നിറുകയിലും നെറ്റിയിലും തഴുകി, ചുംബിച്ചു കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു....... ഇനി "എന്റെ രേഷ്മമോള് " കരയരുത്..... പ്ലീസ്.....പ്ലീസ്. ഒരു ജന്മം മുഴുവനും അനുഭവിക്കേണ്ട ദുഃഖം ഈ കുറഞ്ഞ നാൾ കൊണ്ട് അനുഭവിച്ചില്ലേ.. നീ.... ഇനി കരയരുത്. ആ മുഖം എന്റെ രണ്ടു കൈ കുമ്പിളിൽ ചേർത്തുപിടിച്ചു, കലങ്ങിയ ആ കണ്ണുകൾ ഒഴുക്കിയ അശ്രുക്കൾ ഞാൻ തുടച്ചപ്പോൾ.....
ആ വിറയാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു... !!! ഞാൻ കേൾക്കാൻ അതിയായി ആഗ്രഹിച്ച വാക്കുകൾ ആ ചുണ്ടുകളിൽ നിന്ന് ഉതിർന്നു വീണു..... "വരാം..... ഞാൻ വരാം"...... കൊണ്ടുപോകാൻ തയാറാണെങ്കിൽ... "എന്റെ അതൂട്ടന്റെ" കൂടെ എവിടേക്കായാലും വരാം,.... ഏതു നരകത്തിലോട്ടായാലും ഞാൻ വരാം. "എന്റെ അതൂട്ടന്റെ" കൂടെ ഈ ജീവിതകാലം ജീവിച്ചു മരിച്ചാമതി എനിക്ക്...... "ഇത്രയും കേട്ടാൽ മതി.. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം ഞാൻ... സത്യം. സത്യം. സത്യം".......
അത്രയും പറഞ്ഞ്, എന്റെ പിടിയിൽ നിന്നു വിട്ട്, കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എന്റെ മുറി വിട്ട് പടികളിറങ്ങിയോടി.......
💬 Comments
View all comments