Chapter Title : ഭാഗ്യദേവത 9
കിടന്ന അവൾ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.... അവളുടെ, ചുടുനിശാസങ്ങളും, ചൂട് കണ്ണുനീർ കണങ്ങൾ എന്റെ മാറിടത്തിൽ ഇറ്റിറ്റു വീണു... ആ കണ്ണീരും, തീഷ്ണമായ വാക്കുകളും മൂർച്ചയേറിയ ഇരുതലവാൾ പോലെ,.. തുളഞ്ഞു കയറിയത് എന്റെ ഹൃദയത്തിലും ആത്മാവിലേക്കും ആയിരുന്നു...
എന്റെ നെഞ്ചത്തു തല ചായ്ച്ചു ഏങ്ങലടിക്കുന്ന അവളെ കണ്ടപ്പോൾ, എനിക്കും പിടിച്ചു നിൽക്കാനായില്ല. മനസാക്ഷി കുത്തു കൊണ്ട്, മനക്കരുത്തു ചോർന്നു പോയ, ഒരു പുരുഷന്റെ ധീനാരോധനമായി അത് എന്നിൽ പുറത്ത് വന്നു... അത്രയും നേരത്തെ, നമ്മൾ രണ്ടു പേരുടെയും കാഴ്ചപ്പാടിൽ തികച്ചും മാറ്റം വന്നു. വികാരവിചാരങ്ങൾ എല്ലാം അസ്ഥാനത്തായി. പാപബോധം വന്ന ആദവും ഹവ്വയും നാണം മറച്ചപോലെ വേർപെട്ട് നഗ്നത മറച്ചിരുന്നു നാമിരുവരും...
കരഞ്ഞു, കണ്മഷി കലങ്ങിയ ആ സുന്ദരമിഴികൾ ഉയർത്തി എന്നെ നോക്കി , ഗാഢമായി കെട്ടിപ്പുണർന്ന് കൊണ്ട് എന്നെ അവൾ ആശ്വസിപ്പിച്ചു... ടാ... കുട്ടാ... എയ്.... നീ കരയരുത്, പ്ലീസ്.... പ്ലീസ്..... അങ്ങിനെ നീ കരഞ്ഞാൽ എനിക്ക് പിടിച്ചു നിൽക്കാനാവില്ല... എന്റെ ജീവിതം നശിച്ചു... അതോർത്ത് നീ സങ്കടപ്പെടരുത്...
സത്യം പറഞ്ഞാൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് അഥവാ ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നത് നിന്നെ ഓർത്തിട്ടും, നീ എന്ന വ്യക്തി ഇവിടെ ഉള്ളത് കൊണ്ട് മാത്രമാണ്.... എന്റെ മനസ്സിൽ നിനക്ക് വേണ്ടി സൂക്ഷിച്ച ഒരു കടലോളം സ്നേഹം അവശേഷിക്കുന്നത് കൊണ്ടും മാത്രം....
അയാൾക്ക്, "മനുവിന് " ഇന്ന് എന്റെ മനസ്സിന്റെ ഏഴയലത്തു എത്തിനോക്കാൻ പോലും അർഹതയില്ല. ഒരിക്കലും യോജിക്കാൻ പാടില്ലാത്ത രണ്ടു വ്യക്തികളായിരുന്നു, ഞാനും, മനുവും. ഒരു സത്യം കൂടി നിന്നോട് ഞാൻ പറയാം... നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു...... !
ഞാൻ വീണ്ടും ഞെട്ടി... അയ്യോ..ചേച്ചി.. !! എന്താ ഞാനീ കേൾക്കുന്നേ... ? സത്യമാണോ....... ? "സത്യം"... !!! ഡിവോസ് ആയിട്ട്, മൂന്നു മാസം കഴിഞ്ഞു..!! ഈ വീട്ടിൽ, എല്ലാവരുടെയും മുന്നിൽ ഞാൻ ആടുന്നത് ഒരുതരം "ബാലെ" യാണ്. നിന്നോടും..... ഇന്നലെ വരെ ഞാൻ പറഞ്ഞത് വെറും ഒരു കഥ മാത്രമാണ്....
ഞാനിപ്പോൾ ബാംഗ്ളൂരിൽ തന്നെ ഒരു ഹോസ്റ്റലിലാണ് താമസം. തൽക്കാലത്തേക്ക് തെറ്റില്ലാത്ത ഒരു ജോലിയുണ്ട്. അതിനു തക്കതായ സാലറിയും ഉണ്ട്, എനിക്കിപ്പോൾ....! ഇന്നോ, നാളെയോ എന്ന കണക്കിൽ കിടക്കുന്ന അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്താണ് ഞാൻ ഇതുവരെ ഈ വീട്ടിൽ ഒന്നും അറിയിക്കാത്തത്. ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് എനിക്കിത് നിന്നോട് പറയണമായിരുന്നു..
ഇനി ഞാൻ അടുത്ത തവണ
💬 Comments
View all comments