0%

Chapter Title : ഭാഗ്യദേവത 9

Author : Freddy Nicholas Read All Parts 269

പറഞ്ഞു .... ? വീണ്ടും ഞാനൊന്ന് പരുങ്ങി... അത്... അത്... കഴിഞ്ഞ മാസം... !! അപ്പൊ, അതൂ നന്നായി നൊണ പറയാനും പഠിച്ചു അല്ലേ ? എന്റെ നേർക്കുണ്ടായ ആ തീഷ്ണമായ നോട്ടത്തിൽ ഞാനൊന്ന് ചൂളി..... "ഈ രേഷ്മ എന്ന എന്നെ അതുൽ ഒരിക്കലും പ്രേമിച്ചിരുന്നില്ല, അഥവാ അത്തരമൊരു വികാരം ഈ ദിവസങ്ങൾക്ക് മുൻപ് ഈ രേഷ്മയോട് ഒരിക്കലും തോന്നീട്ടേ ഇല്ല " എന്ന് തീർത്ത് പറഞ്ഞ്, ഈ രേഷ്മയുടെ "തലയിൽ തൊട്ട് " സത്യം ചെയ്യാമോ അതുൽ..... ??? പറയൂ അതുൽ..... ഞാൻ ഒന്നും മിണ്ടിയില്ല....... !!! എന്റെ കൈകാലുകൾ വിറച്ചു.....

അവളെന്നോട് ഈ വിവരം കഴിഞ്ഞ വർഷം പറഞ്ഞതാ.... എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ..... അപ്പോഴോ..?? ചേച്ചി ഞാൻ എന്റെ മുറിയിലേക്ക് പൊയ്ക്കോട്ടേ...... പ്ലീസ് . ഉറക്കം വരുന്നുണ്ട്...!! ഒന്നും പറയാനില്ലാതെ ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അത് ഇപ്പോഴല്ലേ.? ഇത്രയും നേരം ഉറക്കം ഇല്ലായിരുന്നല്ലോ..? ഞാൻ വീണ്ടും നിശ്ശബനായി. അത് എന്തു കൊണ്ടാ... എന്നോട് ഇതുവരെ മറച്ചുവച്ചത്..... .?? ഇഷ്ട്ടമായിരുന്നു എന്നത് സത്യമല്ലേ ?? അതും കല്യാണത്തിന് മുൻപ്... ? അവൾ ചോദിച്ചു. പൊറുക്കണം... അത് എന്റെ മനസ്സിന്റെ വെറും ജല്പനങ്ങൾ മാത്രമായിരുന്നു... ! പക്വമല്ലാത്ത മനസിന്റെ തെറ്റിധാരണ.... ! എല്ലാം വെറും സങ്കല്പങ്ങൾ മാത്രമായിരുന്നു...... അത് തെറ്റായിരുന്നു എന്ന് എനിക്ക് വൈകിയാണ് മനസ്സിലായത്....... !! അന്ന് അത് "നിന്നോട്" തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..... ! സ്നേഹിച്ചിരുന്നു.... ഒരുപാടൊരുപാട് അത് പ്രേമത്തിന്റെ രൂപത്തിലും, സ്നേഹത്തിന്റെ രൂപത്തിലും എല്ലാം... നീയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുനടന്നിരുന്നു...... സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു എനിക്ക്.... എല്ലാം മനക്കോട്ടകൾ മാത്രമായിരുന്നു എന്ന് മനസിലാക്കിയപ്പോഴേക്കും എല്ലാ കൈവിട്ടു പോയിരുന്നു...... നീ എന്റെ കൈയെത്തും ദൂരത്തുനിന്നും ഒരുപാട് ഉയരത്തിൽ പറന്നകന്നു കഴിഞ്ഞിരുന്നു.... ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.

"എടാ... "ആതൂ"..."നിനക്ക് എന്നെ കെട്ടാമായിരുന്നില്ലേ" ടാ...?? എങ്കിൽ എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുമായിരുന്നോ ?? എന്നെ കൈവിട്ടു കളഞ്ഞില്ലേ നീ..... അങ്ങനെ ആയിരുന്നേൽ എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടായിരുന്നേനേ.... "ഒരു വാക്ക് കൊണ്ടോ, നോക്കുകൊണ്ടോ, ഒരു ക്ലൂ" നീ തന്നിരുന്നെങ്കിൽ ഞാൻ അന്ന് ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു...

എല്ലാം തകർന്നു തരിപ്പണമായില്ലേ ഇപ്പം... വീണ്ടും വിങ്ങിപൊട്ടി, വിതുമ്പി ക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.... ആ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ നെഞ്ചത്തു തല ചായ്ച്ചു

💬 Comments

View all comments