Chapter Title : ഭാഗ്യദേവത 9
അതിനു മുൻപ് നീ... എന്നെ പ്രേമിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ നീ നിഷേധിക്കുമോ,... ? നിനക്ക്, നിന്റെ ഉള്ളിൽ എന്നോട് പ്രേമമോ... ഇഷ്ടമോ ഉണ്ടായിരുന്നില്ലേ...........??????
എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..... ഒപ്പം ഞാനൊന്ന് നടുങ്ങി... അവൾക്ക് അജ്ഞാതമായതും, എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചു മൂടിയതുമായ ആ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.??? ഞാൻ വളരെ സീരിയസ് ആയി, മുഖം വെട്ടിച്ചു അവളെ നോക്കി... എന്റെ മുഖഭാവം കണ്ടിട്ട്, ശാന്തമായി അവൾ പറഞ്ഞു. ഏയ്... ടെൻഷൻ ആവൻ വേണ്ടി.... പറഞ്ഞതല്ല... അതുൽ . ഞാൻ പറഞ്ഞില്ലേ.... ഞാൻ സിമ്പിൾ ആയി ഒരു സംശയം ചോദിച്ചുന്ന് മാത്രം... !
അത് നിനക്കെങ്ങനെ അറിയാം.. ??? അതല്ലേ സംശയമെന്ന് പറഞ്ഞത്. പൂർണ്ണ അറിവുള്ള കാര്യത്തെ സംശയം എന്ന് പറയാനൊക്കുമോ.... ?? അറിയാമെങ്കിൽ പിന്നെ അത് നിന്നോട് ചോദിക്കുന്നതിൽ പ്രസക്തിയുണ്ടോ.. ? ഏയ്... അങ്ങനെയൊന്നുമില്ല,... ഇതാരാ നിന്നോട് പറഞ്ഞത്... ? ആരാ പറഞ്ഞത് എന്നത് അപ്രധാനം. ഉണ്ടായിരുന്നോ, ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം.... ? അതിനുള്ള ഉത്തരം കിട്ടിയില്ല...!!! ഞാൻ നിശബ്ദനായി...!! അതുവരെ ഉണ്ടായിരുന്ന എന്റെ സർവ്വ മൂടും പോയി... എന്റെ കണ്ണുകൾ നേരിയ തോതിൽ ഇരുട്ട് കയറി... ഒപ്പം ഈറനണിഞ്ഞു. എന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.. ചങ്ക് പിടച്ചു.. എന്റെ ശ്വാസം നിലക്കാൻ പോകുന്നത് പോലെ തോന്നി..... അവൾ അത് കാണാതിരിക്കാൻ ഞാൻ എന്റെ മുഖം തിരിച്ചു... കൃത്രിമമായി ഒരു ചിരിയും വരുത്തി. ചിരിക്കേണ്ട അതുൽ,... സത്യം പറഞ്ഞാമാത്രം മതി. അത് നിന്നിൽ നിന്ന് തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്.... വേറൊന്നും വേണ്ട... നിന്നെ ഞാൻ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല...! നിന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു വിലങ്ങു തടി ആവുകയുമില്ല....
നിനക്കെന്നാ ടീ... വട്ടായോ... സ്വന്തം പെങ്ങളെ പ്രേമിക്കേ...?? ഹും... നാട്ടുകാരറിഞ്ഞാൽ എന്നെ തല്ലികൊല്ലും............
സ്വന്തം പെങ്ങളാണോ, അല്ലയോ എന്ന കാര്യം ഇവിടെ ആർക്കാണ് അറിയാത്തത് ? അത് അവിടെ ഇരിക്കട്ടെ..! എനിക്കുത്തരം കിട്ടിയില്ല ? എന്റെ നാവടങ്ങി പോയി... അപ്പൊ "ബബി "എന്നോട് പറഞ്ഞതോ...? സത്യമല്ലന്നുണ്ടോ...?? അത് ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ.... !!! എന്തോന്ന്.. ? എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്.... !! അങ്ങനെ ആണോ പറഞ്ഞത്... അതോ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നോ... ??? ഞാൻ വീണിടത്തു കിടന്നുരുണ്ടു.... ഇഷ്ട്ടമാണെന്നേ ഞാൻ പറഞ്ഞുള്ളു... അത് ഇത്ര വലിയ തെറ്റാണോ... ?
ശരി... എപ്പോൾ
💬 Comments
View all comments