Chapter Title : ഭാഗ്യദേവത 9
തീരാത്തത് കൊണ്ട്...!! അവളൊന്നു നെടുവീർപ്പിട്ടു... എന്താണെങ്കിലും, എന്നോട് പറ.....മോളെ. എന്താ...? മ്ച്ച്...... ഒന്നുല്ല്യ. ചുമലുകൾ സങ്കോചിപ്പിച്ചു ക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു... എയ്... അതല്ല, എന്തോ പറയാൻ തുടങ്ങിയോ.... നീ. പറഞ്ഞില്ലങ്കിൽ ഞാൻ പോകും.. ! ഇല്ലന്ന് പറഞ്ഞില്ലേ.. ! ഒരേ പോലെ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് കുറെ നേരം കിടന്നു. അവളുടെ ഭംഗിയുള്ള നീണ്ട വിരലുകൾ സ്നേഹപൂർവ്വം എന്റെയും ചുണ്ടിലും കവിളിലും ചെവിയരികിലും അരിച്ചു നടന്നു......... ഒടുവിൽ അവളുടെ ചുണ്ടുകൾ ചലിച്ചു... അവൾ ചോദിച്ചു.............
" അതുൽ, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ "..? എന്താത്.... പറ... ? അതും, ഞാൻ ചോദിക്കുന്നത് എന്റെ ഒരു ചെറിയ സംശയമാണ്, കേട്ടോ...? എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷതിലധികമായി. അതിനു മുൻപ് നീ... എന്നെ പ്രേമിച്ചിരുന്നു എന്ന് ഞാൻ പറഞ്ഞാൽ നീ നിഷേധിക്കുമോ,... ? നിനക്ക്, നിന്റെ ഉള്ളിൽ എന്നോട് പ്രേമമോ... ഇഷ്ടമോ ഉണ്ടായിരുന്നില്ലേ...........??????
എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..... ഒപ്പം ഞാനൊന്ന് നടുങ്ങി... അവൾക്ക് അജ്ഞാതമായതും, എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചു മൂടിയതുമായ ആ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.??? ഞാൻ വളരെ സീരിയസ് ആയി, മുഖം വെട്ടിച്ചു അവളെ നോക്കി... എന്റെ മുഖഭാവം കണ്ടിട്ട്, ശാന്തമായി അവൾ പറഞ്ഞു. ഏയ്... ടെൻഷൻ ആവൻ വേണ്ടി.... പറഞ്ഞതല്ല... അതുൽ . ഞാൻ പറഞ്ഞില്ലേ.... ഞാൻ സിമ്പിൾ ആയി ഒരു സംശയം ചോദിച്ചുന്ന് മാത്രം... !
അത് നിനക്കെങ്ങനെ അറിയാം.. ??? അതല്ലേ സംശയമെന്ന് പറഞ്ഞത്. പൂർണ്ണ അറിവുള്ള കാര്യത്തെ സംശയം
💬 Comments
View all comments