Chapter Title : ഭാഗ്യദേവത[മഞ്ജുഷ മനോജ്]
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. സോഫിയുടെ സ്വഭാവം മനസിലാക്കിയ ഡേയ്സിക്ക് എപ്പോഴും അവളുടെ മേൽ ഒരു കണ്ണുണ്ടായിരുന്നു. ഒരു ദിവസം ബെന്നി വീട്ടിൽ ഇല്ലാത്ത സമയം. ഡേയ്സിയുടെ മുറിയിൽ അവളുടെ കൂടെ കിടക്കുന്നത് സോഫിയാണ്. രാത്രി ഒരു 12 മണിയൊക്കെ കഴിഞ്ഞു കാണും. ഡെയ്സി ഉറങ്ങി വരുന്നതേയുള്ളൂ. പെട്ടന്ന് കട്ടിലിൽ ഒരു കുലുക്കം. ഡെയ്സി കണ്ണു തുറന്നു നോക്കി. തന്റെ അടുത്ത് കിടന്ന സോഫി പതിയെ എഴുന്നേറ്റ് പോകുന്നു. ബാത്റൂമിലേക്ക് ആയിരിക്കും എന്ന് ഡെയ്സി കരുതി. പക്ഷെ അറ്റാച്ചിട് ബാത്രൂം ഉള്ളപ്പോൾ ഇവൾ എന്തിനാണ് പുറത്തേക്ക് പോകുന്നത് എന്നു ഡെയ്സി ആലോജിച്ചു.
ഡേയ്സിയും എഴുന്നേറ്റ് സോഫിയുടെ പുറകെ അവൾ അറിയാതെ നടന്നു. സോഫി അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഡേയ്സിയും അവളുടെ പുറകെ പുറത്തേക്ക് ഇറങ്ങി. പുറത്ത് വഴിയിൽ ആരോ രണ്ടുപേർ നിൽക്കുന്നത് ഡെയ്സി കണ്ടു. സ്ട്രീറ്റ് വെളിച്ചത്തിന്റെ വെട്ടത്തിൽ ഒരുത്തൻ അന്ന് കണ്ട സോഫിയുടെ കള്ള കാമുകൻ ആണെന്ന് ഡേയ്സിക്ക് മനസിലായി. മറ്റത് അവന്റെ കൂട്ടുകാരൻ ആയിരിക്കണം. സോഫി അവരുടെ അടുത്തേക്ക് നടന്നു. ഇവൾ ഈ രാത്രിയിൽ എന്തിനൊള്ള പോക്കാണ്. ഇനി വെള്ള ഒളിച്ചോട്ടവും ആയിരിക്കുമോ. എന്റെ ഈശോയെ... ഡെയ്സി വ്യാകുലപ്പെട്ടു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.
സോഫിയെ കണ്ടതും അവളുടെ കാമുകൻ അവളെയും വിളിച്ചുകൊണ്ടു അടുത്തുള്ള വിറകുപുരയില്ലെക്കാണ് പോയത്. അവർ എന്തിനാണ് അങ്ങോട്ട് പോയത്, ഡെയ്സി ചിന്തിച്ചു. അവിടം വരെ പോയി നോക്കാൻ ആണെങ്കിൽ അവന്റെ കൂട്ടുകാരൻ ചെക്കൻ ആ വഴിയിൽ തന്നെ നിൽക്കുന്നുണ്ട്. അവന്റെ മുന്നിലൂടെ അല്ലാതെ അങ്ങോട്ട് പോകാൻ പറ്റില്ല. ആ വിറകുപുരയിൽ നടക്കുന്നത് എന്താണെന്ന് അറിയാതെ ഡേയ്സിക്ക് ഒരു സമാധാനം കിട്ടുന്നില്ല. ഒരു 2 മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ആ കൂട്ടുകാരൻ ചെക്കൻ പമ്മി പമ്മി വിറകുപുരയിലേക്ക് പോകുന്നത് ഡെയ്സി കണ്ടു. ഇനിയങ്ങോട്ട് പോകാമെന്ന് അവൾ തീരുമാനിച്ചു. ചെറിയ പേടി ഉള്ളിൽ ഉണ്ടെകിലും അവൾ പോകാൻ തന്നെ തീരുമാനിച്ചു. അവൾ അങ്ങനെ പതിയെ നടന്നു വിറകു പുരയുടെ അടുത്തെത്തി.
അവിടെ ആ കൂട്ടുകാരൻ ചെക്കൻ എന്തോ ഒളിഞ്ഞു നോക്കുന്നുണ്ട്. സോഫിയെയും അവളുടെ കാമുകനെയും
💬 Comments
View all comments